ഒളിംപിക്സ് ജാവലിൻ ത്രോയിൽ നീരജ് ചോപ്രയെ പിന്തള്ളി സ്വർണം നേടിയ പാകിസ്ഥാൻ താരം അർഷാദ് നദീമും തനിക്ക് മകനെ പോലെ തന്നെയാണെന്ന നീരജിന്‍റെ അമ്മ സരോജ് ദേവിയുടെ വാക്കുകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്ചയായിരുന്നു.
പാരീസ്: നീരജ് ചോപ്രയുടെ അമ്മയുടെ വാക്കുകൾ കേട്ട് സന്തോഷം തോന്നിയെന്ന് ഒളിംപിക്സ് സ്വർണമെഡൽ ജേതാവും പാകിസ്ഥാൻ താരവുമായ അർഷാദ് നദീം. ജാവലിൻ ത്രോയിലെ ദക്ഷിണേഷ്യൻ ആധിപത്യത്തിൽ സന്തോഷം ഉണ്ടെന്നും അർഷാദ് പാരീസിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ഒളിംപിക്സ് ജാവലിൻ ത്രോയിൽ നീരജ് ചോപ്രയെ പിന്തള്ളി സ്വർണം നേടിയ പാകിസ്ഥാൻ താരം അർഷാദ് നദീമും തനിക്ക് മകനെ പോലെ തന്നെയാണെന്ന നീരജിന്‍റെ അമ്മ സരോജ ദേവിയുടെ വാക്കുകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്ചയായിരുന്നു. അതിരുകൾ ഭേദിക്കുന്ന സ്നേഹത്തിൻറ്റ് വാക്കുകൾ മനസ് തൊട്ടെന്ന് പാകിസ്ഥാന്‍റെ ചാമ്പ്യൻ താരം പറഞ്ഞു.
ആരാധകരെ അതിശയിപ്പിച്ച പാരീസ് ഒളിംപിക്സിലെ 10 വിസ്മയ നിമിഷങ്ങള്‍ കാണാം
ജാവലിൻ വാങ്ങാൻ പണം ഇല്ലാതെ ബുദ്ധിമുട്ടിയ ദിവസങ്ങൾ അർഷാദ് മറികടന്നിട്ടു അധികം ആയിട്ടില്ല. എന്നാൽ മെഡൽ നേട്ടത്തിന് പിന്നാലെ അർഷാദിനെ ഏറ്റെടുക്കാൻ ആളുകളുടെ കൂട്ടയിടി ആണ്. തനിക്കുള്ള പിന്തുണ രാജ്യത്തെ മറ്റു താരങ്ങൾക്കും കിട്ടണമെന്നാണ് അർഷാദിന്‍റെ ഇപ്പോഴത്തെ അഭ്യർത്ഥന.
പാകിസ്ഥാൻ സർക്കാർ സഹായിക്കുന്നുണ്ട്. എന്നാൽ അതിറ്റിക്സിനു മാത്രമായി ഒരു സ്റ്റേഡിയം വേണം .ഒരുപാട് ഇനങ്ങൾ ഉള്ളതിനാൽ പരിശീലനത്തിന് അവസരം വേണമെന്നും അര്‍ഷാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാകിസ്ഥാന്‍റെ ആദ്യ വ്യക്തിഗത ഒളിംപിക് സ്വര്‍ണം നേടിയ അര്‍ഷാദിന് രാജ്യത്ത് വീരോചിത വരവേല്‍പ്പാണ് ലഭിച്ചത്. ഞായറാഴ്ച ലാഹോര്‍ വിമാനത്താവളത്തിലെത്തിയ അര്‍ഷാദിനെ എത്തിയ വിമാനത്തിന് വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് ലാഹോര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്കെത്തിയിട്ടും ആയിരക്കണക്കിനാരാധകരാണ് അര്‍ഷാദിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയത്.

ഒളിംപിക്സ് ജാവലിന്‍ ത്രോ ഫൈനലില്‍ 92.97 മീറ്റര്‍ ദൂരം എറിഞ്ഞാണ് അര്‍ഷാദ് സ്വര്‍ണം നേടിയത്. 89.45 മീറ്റര്‍ എറിഞ്ഞ ഇന്ത്യയുടെ നീരജ് ചോപ്രയാണ് ഈ ഇനത്തില്‍ വെള്ളി നേടിയത്.
