20 ദിവസത്തിനിടെ ട്രാക്കില്‍ നിന്ന് അഞ്ചാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യയുടെ അത്ഭുതതാരം ഹിമ ദാസ്. ചെക് റിപ്പബ്ലിക്കിലെ നോവ് മെസ്‌റ്റോയില്‍ നടന്ന മത്സരത്തില്‍ ഇഷ്ടയിനമായ 400 മീറ്ററിലാണ് ഹിമ അവസാനത്തെ സ്വര്‍ണം നേടിയത്.
നോവ് മെസ്‌റ്റോ: 20 ദിവസത്തിനിടെ ട്രാക്കില്‍ നിന്ന് അഞ്ചാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യയുടെ അത്ഭുതതാരം ഹിമ ദാസ്. ചെക് റിപ്പബ്ലിക്കിലെ നോവ് മെസ്‌റ്റോയില്‍ നടന്ന മത്സരത്തില്‍ ഇഷ്ടയിനമായ 400 മീറ്ററിലാണ് ഹിമ അവസാനത്തെ സ്വര്‍ണം നേടിയത്. 52.09 സെക്കന്‍ഡില്‍ ഹിമ മത്സരം പൂര്‍ത്തിയാക്കി. ജൂലൈ രണ്ടിന് ശേഷം ഹിമ നേടുന്ന അഞ്ചാം സ്വര്‍ണമാണിത്.
ജൂലൈ രണ്ടിന് പോളണ്ടിലായിരുന്നു ഹിമയുടെ ആദ്യ സ്വര്‍ണം. 200 മീറ്ററില്‍ 23.65 സെക്കന്‍ഡില്‍ പത്തൊമ്പതുകാരി സ്വര്‍ണം നേടി. ഏഴിന് പോളണ്ടിലെ തന്നെ കുട്‌നോ അത്‌ലറ്റിക്‌സ് മീറ്റിലെ 200 മീറ്ററിലും ഹിമ സ്വര്‍ണം നേടി. 23.92 സെക്കന്‍ഡിലാണ് ഹിമ മത്സരം പൂര്‍ത്തിയാക്കിയത്. ആറ് ദിവസങ്ങള്‍ക്ക് ശേഷം ചെക്ക് റിപ്പബ്ലിക്കിലെ ക്ലഡ്‌നോ അത്‌ലറ്റിക് മീറ്റിലും സ്വര്‍ണം. ഇത്തവണ 200 മീറ്ററിലെ സമയം 23.43 സെക്കന്‍ഡ്. പിന്നാലെ ബുധനാഴ്ച ടബോര്‍ അത്‌ലറ്റിക് മീറ്റിലും അസമുകാരി സ്വര്‍ണം നേടി.
2000 ജനുവരി ഒമ്പതിന് അസമിലെ നഗാവോനിലാണ് ഹിമ ദാസ് ജനിച്ചത്. ജോമാലി- റോന്‍ജിത്ത് ദാസ് ദമ്പതിമാരുടെ ആറ് മക്കളില്‍ ഏറ്റവും ഇളയതാണ് ഹിമ. നെല്‍പാടങ്ങള്‍ക്കിടയിലെ കളിയിടങ്ങളില്‍ തന്റെ സ്‌കൂളിലെ ആണ്‍കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചാണ് ഹിമ കായികരംഗത്തേക്കെത്തുന്നത്.
