ഹൊബാർട്ട്: ഹൊബാർട്ട് ഇന്റർനാഷണൽ ടെന്നിസിൽ വനിതാ ഡബിള്‍സില്‍ സാനിയ സഖ്യം ഫൈനലില്‍. സെമിയില്‍ സാനിയ മിര്‍സ- നാദിയ കിചെനോക് ജോഡി നേരിട്ടുള്ള സെറ്റുകള്‍ക്ക് സിഡാന്‍സെക്- ബൗസ്‌കോവ ടീമിനെ തോല്‍പിച്ചു. സ്‌കോര്‍: 7-6, 6-2. ഒരു മണിക്കുറും 33 മിനുറ്റുമാണ് പോരാട്ടം നീണ്ടുനിന്നത്. 

ക്വാര്‍ട്ടറില്‍ അമേരിക്കന്‍ ജോഡി കിംഗ്- മക്ഹെയ്ൽ ടീമിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് സാനിയ സഖ്യം തോൽപിച്ചിരുന്നു. 6-2, 4-6, 10-4 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. അമ്മയായതിന് ശേഷം സാനിയ മിർസ കളിക്കുന്ന ആദ്യ ടൂർണമെന്റാണിത്. മുപ്പത്തിമൂന്നുകാരിയായ സാനിയ 2017 ഒക്‌ടോബറില്‍ ചൈന ഓപ്പണിലാണ് ഇതിനുമുന്‍പ് കളിച്ചത്.