ടോക്യോ: ഒളിംപിക്‌സ് സന്നാഹ ഹോക്കി ടൂര്‍ണമെന്‍റില്‍ ഇന്ത്യക്ക് കിരീടം. ടോക്യോയില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ എതിരില്ലാത്ത അഞ്ച് ഗോളിന് ഇന്ത്യ തകര്‍ത്തു. ഹര്‍മന്‍പ്രീത് സിംഗ്(7), ഷാംഷിര്‍ സിംഗ്(18), നിലാകന്ദ ശര്‍മ്മ(22) ഗുര്‍സാഹിബ്‌ജിത് സിംഗ്(26), മന്ദീപ് സിംഗ്(27) എന്നിവരാണ് ഇന്ത്യക്കായി വലകലുക്കിയത്.