ദില്ലി: ലോക വനിതാ റാപ്പിഡ് ചെസ് കിരീടം ഇന്ത്യയുടെ കൊനേരു ഹംപിക്ക്. ടൈ ബ്രേക്കറിൽ ചൈനീസ് താരം ലീ ടിംഗ്ജീയെ തോൽപിച്ചാണ് ഹംപി ജേതാവായത്. റൗണ്ട് 12 പിന്നിട്ടപ്പോൾ ഹംപിയും ചൈനീസ് താരവും ഒൻപത് പോയിന്‍റുമായി ഒപ്പത്തിനൊപ്പം ആയിരുന്നു. 

രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ചെസിൽ തിരിച്ചെത്തിയ ഹംപിയുടെ ആദ്യ ലോക കിരീടമാണിത്. ടൂർണമെന്റിൽ പതിമൂന്നാം സീഡായിരുന്ന താൻ കിരീടം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കൊനേരു ഹംപി പറഞ്ഞു. പുരുഷൻമാരിൽ മാഗ്നസ് കാൾസൺ കിരീടം സ്വന്തമാക്കി.