മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും. ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടിൽ അന്നു റാണി മത്സരിക്കും.
ദോഹ: ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും. ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടിൽ അന്നു റാണി മത്സരിക്കും. രാത്രി ഏഴിന് ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടും എട്ടരയ്ക്ക് ഗ്രൂപ്പ് ബി മത്സരവും നടക്കും. രാത്രി 7.35ന് 200 മീറ്റര്‍ ഹീറ്റ്സില്‍ അര്‍ച്ചന സുശീന്ദ്രന്‍ ഇറങ്ങും.
രാത്രി 8.50ന് 400 മീറ്റര്‍ ഹീറ്റ്സില്‍ അഞ്ജലി ദേവി മത്സരിക്കും. കഴിഞ്ഞമാസം 51.53 സെക്കന്‍ഡിൽ 400 മീറ്ററില്‍ ഓടിയെത്തിയ അഞ്ജലി അത്‌ലറ്റിക്‌സ് നിരീക്ഷകരെ ഞെട്ടിച്ചിരുന്നു. അവസാന നിമിഷമാണ് അര്‍ച്ചനയെയും അഞ്ജലിയെയും ഇന്ത്യന്‍ ടീമിൽ ഉള്‍പ്പെടുത്തിയത്.
പുരുഷ വിഭാഗത്തിൽ 400 മീറ്റര്‍, 5000 മീറ്റര്‍, ഡിസ്‌കസ് ത്രോ എന്നീയിനങ്ങളിലും വനിതാ വിഭാഗത്തിൽ 800 മീറ്റര്‍, 3000 മീറ്റര്‍, ഹൈജംപ് എന്നീയിനങ്ങളിലും ഇന്ന് ഫൈനല്‍ നടക്കും.
