ദോഹ: ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ തുടക്കം നിരാശയോടെ. ലോംഗ്‌ജംപിൽ മലയാളിതാരം എം ശ്രീശങ്കറിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. യോഗ്യതാ റൗണ്ടിൽ 7.62 മീറ്റർ ചാടിയ ശ്രീശങ്കറിന് ഇരുപത്തിരണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 27 താരങ്ങളാണ് യോഗ്യതാ റൗണ്ടിൽ മത്സരിച്ചത്. 

രാത്രി പതിനൊന്നിന് തുടങ്ങുന്ന 400 മീറ്റർ ഹർഡിൽസ് യോഗ്യതാ റൗണ്ടിൽ മലയാളി താരം എം പി ജാബിര്‍ മത്സരിക്കും. എ ധരുണും ഈ വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്. 25 അംഗ ഇന്ത്യൻ ടീമിൽ പന്ത്രണ്ടുപേർ മലയാളി താരങ്ങളാണ്.