Asianet News MalayalamAsianet News Malayalam

ഒളിംപിക്‌സ് ഹോക്കി: ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളിയെ കുറിച്ച് ഏകദേശ ധാരണ! ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം

പൂള്‍ എയില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രിട്ടണ്‍ എതിരാളിയാവാന്‍ സാധ്യത ഏറെയാണ്. അതുമല്ലെങ്കില്‍ ജര്‍മനിയെ കിട്ടിയേക്കും.

india secured second spot in olympics mens hockey group stage
Author
First Published Aug 2, 2024, 11:59 PM IST | Last Updated Aug 3, 2024, 12:00 AM IST

പാരീസ്: ഒളിംപിക്‌സ് ഹോക്കിയില്‍ പൂള്‍ ബിയില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യ. ബെല്‍ജിയം - അര്‍ജന്റീന മത്സരം 3-3 സമനിലയില്‍ പിരിഞ്ഞതോടെയാണ് ഇന്ത്യക്ക് രണ്ടാം സ്ഥാനം ഉറപ്പായത്. ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയായപ്പോള്‍ അഞ്ച് മത്സരങ്ങളില്‍ 10 പോയിന്റാണ് ഇന്ത്യക്ക്. മൂന്ന് ജയവും ഓരോ തോല്‍വിയും സമനിലയുമാണ് അക്കൗണ്ടിലുള്ളത്. ഇത്രയും മത്സരങ്ങളില്‍ 13 പോയിന്റുള്ള ബെല്‍ജിയം ഒന്നാമത്. നാല് വിജയം സ്വന്തമാക്കിയപ്പോള്‍ അവസാന മത്സരത്തില്‍ സമനില പാലിക്കേണ്ടിവന്നു. ഒമ്പത് പോയിന്റുള്ള ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തും എട്ട് പോയിന്റുള്ള അര്‍ജന്റീന നാലാം സ്ഥാനത്തുമാണ് അവസാനിപ്പിച്ചത്.

ഇന്ത്യയുടെ എതിരാളി ആരാണെന്ന് നാളെ അറിയാന്‍ സാധിക്കും. പൂള്‍ എയില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രിട്ടണ്‍ എതിരാളിയാവാന്‍ സാധ്യത ഏറെയാണ്. അതുമല്ലെങ്കില്‍ ജര്‍മനിയെ കിട്ടിയേക്കും. അതേസമയം, ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ചരിത്ര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഹര്‍മന്‍പ്രീത് സിംഗിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയെ സഹായിച്ചത്. ഒരെണ്ണം അഭിഷേകിന്റെ വകയായിരുന്നു. തോമസ് ക്രെയ്ഗ്, ബ്ലേക്ക് ഗോവേഴ്സ് എന്നിവരാണ് ഓസ്ട്രേലിയയുടെ ഗോളുകള്‍ നേടിയത്. 

ബാഡ്മിന്റണില്‍ മെഡലിനടുത്ത് ലക്ഷ്യ സെന്‍! ചൈനീസ് തായ്പേയ് താരത്തെ തറപറ്റിച്ച് സെമി ഫൈനലില്‍

ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ രണ്ട് ഗോളിന്റെ ലീഡെടുത്തിരുന്നു. 12-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ലളിത് ഉപാധ്യായയുടെ പാസില്‍ നിന്ന് അഭിഷേക് അനായാസം ലക്ഷ്യം കണ്ടു. തൊട്ടടുത്ത മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. ഇത്തവണ ഹര്‍മന്‍പ്രീത് പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റി. എന്നാല്‍ 25-ാം മിനിറ്റില്‍ ഓസ്ട്രേലിയ ഒരു ഗോള്‍ തിരിച്ചടിച്ചു. ഗോവേഴ്സിന്റെ ആദ്യ ശ്രമം മന്‍പ്രീത് പ്രതിരോധിച്ചെങ്കിലും റീ ബൗണ്ടില്‍ ക്രെയ്ഗ് ലക്ഷ്യം കണ്ടു. 32-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് വിജയമുറപ്പിച്ച ഗോള്‍ നേടി. 

പാരീസ് ഒളിംപിക്സില്‍ താരത്തിന്റെ ആറാം ഗോളായിരുന്നിത്. മത്സരം അവസാനിക്കാന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഗോവേഴ്സ് പെനാല്‍റ്റി ഫ്ളിക്കിലൂടെ ഓസീസിന്റെ രണ്ടാം ഗോള്‍ നേടുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios