ഏഷ്യന്‍ നേഷന്‍സ് ലീഗ് വോളിബോളില്‍ ഇന്ത്യ പാകിസ്ഥാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ആദ്യ ഇന്ത്യ-പാക് മത്സരത്തില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം.

അല്‍മാട്ടി: പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഏഷ്യന്‍ നേഷന്‍സ് ലീഗ് വോളിബോളില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. പാകിസ്ഥാനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. സ്‌കോര്‍ : 25-15, 25-19, 25-23. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ഇരുരാജ്യങ്ങളും നേര്‍ക്കുനേര്‍ വന്ന ആദ്യ കായിക മത്സരമായിരുന്നിത്. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.

തുടക്കം മുതല്‍ തന്നെ ടീം ആധിപത്യം പുലര്‍ത്തി. ആദ്യ രണ്ട് സെറ്റുകളിലും ലീഡ് ഒരിക്കലും കൈവിട്ടില്ല. മൂന്നാം സെറ്റില്‍ പാകിസ്ഥാന്‍ അല്‍പം കൂടി മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു. ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. ഒരു ഘട്ടത്തില്‍ പാകിസ്ഥാന്‍ മാച്ച് പോയിന്റ് നേടുമെന്നുള്ള സാഹചര്യം പോലും വന്നു. 

എന്നിരുന്നാലും, സമ്മര്‍ദ്ദത്തിനിടയില്‍ ജോണ്‍ ജോസഫിന്റെ ഒരു ബ്ലോക്ക് ഇന്ത്യക്ക് വിജയം സമ്മാനിച്ചു. സ്മാഷിനിടെ ജോണ്‍ ജോസഫിന്റെ ബ്ലോക്ക് പാകിസ്ഥാന്റെ കോര്‍ട്ടില്‍ വീഴുകയായിരുന്നു. ടൂര്‍ണമെന്റിലെ ഏഴ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യക്ക് മൂന്ന് വീതം വിജയങ്ങളും തോല്‍വികളുമുണ്ടായി. ഒരു മത്സരത്തില്‍ പരാജയപ്പെട്ടു. 

Scroll to load tweet…

പാകിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റില്‍ നിന്ന് ഇന്ത്യ ആദ്യം പിന്മാറിയിരുന്നു. പിന്നീട് ടൂര്‍ണമെന്റ് വേദി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. വേദി ഉസ്‌ബെക്കിസ്ഥാനിലേക്ക് മാറ്റിയപ്പോള്‍ ഇന്ത്യ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.