Asianet News MalayalamAsianet News Malayalam

ഒളിംപിക്‌സ് ഹോക്കി: രുപിന്ദറിന് ഇരട്ട ഗോള്‍, സ്‌പെയ്‌നിനെ തകര്‍ത്ത ഇന്ത്യ വിജയവഴിയില്‍

രുപിന്ദര്‍ പാലിന്റെ ഇരട്ട ഗോളും സിമ്രാന്‍ജീത് സിംഗിന്റെ ഒരു ഗോളുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. പെനാല്‍റ്റി കോര്‍ണറുകള്‍ മുതലക്കാന്‍ സാധിക്കാത്തത് സ്‌പെയ്‌നിന് തിരിച്ചടിയായി.

India won over Spain in men's hockey
Author
Tokyo, First Published Jul 27, 2021, 8:27 AM IST

ടോക്യോ: സ്‌പെയ്‌നിനെ തകര്‍ത്ത് ഒളിംപിക് പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ തിിരച്ചുവരവ്. പൂള്‍ എയില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. രുപിന്ദര്‍ പാലിന്റെ ഇരട്ട ഗോളും സിമ്രാന്‍ജീത് സിംഗിന്റെ ഒരു ഗോളുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. പെനാല്‍റ്റി കോര്‍ണറുകള്‍ മുതലക്കാന്‍ സാധിക്കാത്തത് സ്‌പെയ്‌നിന് തിരിച്ചടിയായി.

ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ രണ്ട് ഗോളിന്റെ ലീഡ് നേടി. മിനിറ്റുകളുടെ മാത്രം വ്യത്യാസത്തിലായിരുന്നു ഗോളുകള്‍. 14-ാം മിനിറ്റില്‍ സിമ്രാന്‍ജീതിലൂടെ ഇന്ത്യ മുന്നിലെത്തി. തൊട്ടടുത്ത മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് രുപിന്ദര്‍ ഇന്ത്യയുടെ ലീഡുയര്‍ത്തി. ആദ്യ രണ്ട് ക്വാര്‍ട്ടറിലുമായി സ്‌പെയ്‌നിന് മൂന്ന് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചിരുന്നു. എന്നാല്‍ ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല. 

ഇന്ത്യയാവട്ടെ രണ്ടോ മൂന്നോ അവസരങ്ങള്‍ വീണ്ടും ഒരുക്കിയെടുത്തു. എന്നാല്‍ സ്പാഷിന് ഗോള്‍ കീപ്പറെ കീഴ്‌പ്പെടുത്താനായില്ല. നാലാം ക്വാര്‍ട്ടറിലായിരുന്നു മൂന്നാം ഗോള്‍. ഇത്തവണയും രുപിന്ദര്‍ പാല്‍ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ചു. 

ജയത്തോടെ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളില്‍ ആറ് പോയിന്റായി. ഒമ്പത് പോയിന്റുള്ള ഓസ്‌ട്രേലിയക്ക്് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. നാല് പോയിന്റുള്ള അര്‍ജന്റീനയാണ് മൂന്നാമത്. ഇന്ന് നടന്ന മറ്റുമത്സരങ്ങളില്‍ ഓസ്്‌ട്രേലിയ രണ്ടിനെതിരെ അഞ്ച് ഗോളിന് അര്‍ജന്റീനയെ തോല്‍പ്പിച്ചു. ജപ്പാന്‍ 1-0ത്തിന് ന്യൂസിനല്‍ഡിനെ അട്ടിമറിച്ചു.

Follow Us:
Download App:
  • android
  • ios