Asianet News MalayalamAsianet News Malayalam

മലേഷ്യ മാസ്റ്റേഴ്സ്: സിന്ധുവും സൈനയും ക്വാര്‍ട്ടറില്‍; പുരുഷവിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു

പുരുഷ വിഭാഗത്തിൽ, ടോപ് സീഡ് കെന്‍റോ മൊമോട്ടയോട് തോറ്റ് മലയാളി താരം എച്ച് എസ് പ്രണോയി പുറത്തായി. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പ്രണോയിയുടെ തോല്‍വി

Indian men's challenge ends in Malaysia Masters, Sindhu and Saina enters Quarters
Author
Kuala Lumpur, First Published Jan 9, 2020, 6:49 PM IST

ക്വാലാലംപൂര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്‍റണിൽ ഇന്ത്യയുടെ പി വി സിന്ധുവും സൈന നെഹ്‍‍വാളും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ദക്ഷിണ കൊറിയയുടെ കൗമാരവിസ്മയം ആന്‍ സി യങിനെ സൈന തോൽപ്പിച്ചു. സ്കോര്‍ 25-23 , 21-12. ആദ്യമായാണ് യങിനെ സൈന തോൽപ്പിക്കുന്നത്. ആറാം സീഡ് പി വി സിന്ധു  ജാപ്പനീസ് താരം അയാ ഒഹോരിയെ തോൽപ്പിച്ചു. സ്കോര്‍ 21-10, 21-15.

എന്നാൽ പുരുഷ വിഭാഗത്തിൽ, ടോപ് സീഡ് കെന്‍റോ മൊമോട്ടയോട് തോറ്റ് മലയാളി താരം എച്ച് എസ് പ്രണോയി പുറത്തായി. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പ്രണോയിയുടെ തോല്‍വി. സ്കോര്‍ 21-10, 21-15 . നേരത്തെ പുരുഷ വിഭാഗത്തിലെ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന സമീര്‍ വര്‍മയും രണ്ടാം റൗണ്ടില്‍ തോറ്റു. മലേഷ്യയുടെ ലീ സി ജിയായോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സമീര്‍ വര്‍മയുടെ തോല്‍വി. സ്കോര്‍ 21-19, 22-20.

പുരുഷതാരങ്ങളായ പി കശ്യപും, സായ് പ്രണീതും നേരത്തെ പുറത്തായതിനാല്‍ പുരുഷ വിഭാഗത്തിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. കിഡംബി ശ്രീകാന്ത് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഇന്ത്യയുടെ ഡബിള്‍സ് സഖ്യമായ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യവും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

Follow Us:
Download App:
  • android
  • ios