Asianet News MalayalamAsianet News Malayalam

ഗോൾഡന്‍ ഗ്ലോബ് റേസിനിടെ അഭിലാഷ് ടോമിക്ക് പരിക്ക്, രണ്ടാം സ്ഥാനത്ത് തുടരുന്നു

നിലിവില്‍ രണ്ടാം സ്ഥാനത്തുള്ള അഭിലാഷ് ടോമി യാത്ര തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അഭിലാഷിന് വെല്ലുവിളിയായത്

Indian sailor Abhilash Tomy injured during golden globe race maintaining second position
Author
First Published Jan 28, 2023, 9:52 AM IST

ദില്ലി: ഗോള്‍ഡന് ഗ്ലോബ് റേസില്‍ നിര്‍ണായക സ്ഥാനത്ത് വച്ച് അഭിലാഷ് ടോമിക്ക് നേരിയ പരിക്ക്. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള അഭിലാഷ് ടോമി യാത്ര തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അഭിലാഷിന് വെല്ലുവിളിയായത്. പരിക്ക് സംബന്ധിയായി അഭിലാഷ് ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. 2018ല്‍ പരിക്ക് പറ്റിയ മേഖലകളില്‍ സുഗമമായി പൂര്‍ത്തിയാക്കാന്‍ അഭിലാഷിന് സാധിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് റേസില്‍ രണ്ടാം സ്ഥാനത്തേക്ക് അഭിലാഷ് എത്തിയത്.

ഇനി ഒന്‍പതിനായിരം നോട്ടിക്കല്‍ മൈല്‍ ദൂരമാണ് അഭിലാഷിന് പിന്നിടാനുള്ളത്. സെപ്തംബറില്‍ തുടങ്ങിയ യാത്ര ഏപ്രില്‍ മാസം വരെയാണ് തുടരുക. ലഭിക്കുന്ന സൂചനകള്‍ അനുസരിച്ച് പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. പായ്‌വഞ്ചിയില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് കീർത്തിചക്ര, ടെൻസിംഗ് നോർഗെ പുരസ്‌കാര ജേതാവായ അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കായി അഭിലാഷ് ടോമി നാവിക സേന കമാൻഡർ പദവിയിൽ നിന്ന് കഴിഞ്ഞ വര്‍ഷമാദ്യം വിരമിച്ചിരുന്നു.

'മത്സരിക്കുന്നത് രാജ്യത്തിനുള്ള ആദരം'; ഗോൾഡന്‍ ഗ്ലോബ് റേസിന് മുമ്പ് ആത്മവിശ്വാസത്തോടെ അഭിലാഷ് ടോമി

നാവിക സേനയുടെ ഗോവ ആസ്‌ഥാനത്തായിരുന്നു അഭിലാഷ് സേവനം അനുഷ്ഠിച്ചിരുന്നത്. പതിനെട്ട് നാവികരാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസിന്‍റെ തുടക്കത്തിലുണ്ടായിരുന്നത്. അഞ്ച് പേര്‍ പിന്‍വാങ്ങിയിരുന്നു. 300 ദിവസം കൊണ്ട് 30000 മൈല്‍ പിന്നിടുന്നതാണ് റേസിന്‍ഫെ ലക്ഷ്യം. ബയനാത്ത് എത്ത ബോട്ടിലാണ് അഭിലാഷിന്‍റെ രണ്ടാം ഗോള്‍ഡന്‍ ഗ്ലോബ് റേസ്.  സാഹസികൻമാരായ നാവികരുടെ ഭ്രാന്തൻ വിനോദമായ ഗോൾഡൻ ഗ്ലോബ് റേസിന്‍റെ ചരിത്രമിങ്ങനെയാണ്. ദിശ കണ്ടുപിടിക്കാൻ വടക്കുനോക്കിയന്ത്രവും നക്ഷത്രങ്ങളും മാത്രം കൂട്ട്, ഏകാന്തതയെയും തിരമാലകളെയും അതിജീവിച്ച് കാറ്റിന്‍റെ ഗതിക്കൊത്ത് സഞ്ചരിക്കുന്ന ഒരു ചെറു പായ് വഞ്ചിയിൽ ലോകം ചുറ്റി വരണം.  

നാവികരുടെ ഭ്രാന്തൻ സ്വപ്നമായ ഗോൾഡൻ ഗ്ലോബ് റേസിന്‍റെ ചരിത്രമിതാണ്

Follow Us:
Download App:
  • android
  • ios