ചുമലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന സജന്‍റെ മിന്നുന്ന തിരിച്ചുവരവാണ് ഉസ്‌ബക്കിസ്ഥാനിൽ കണ്ടത്.

താഷ്‌കന്റ്: നീന്തലിൽ ഇന്ത്യക്ക് അഭിമാന നേട്ടവുമായി മലയാളി താരം സജൻ പ്രകാശ്. ഉസ്‌ബക്കിസ്ഥാൻ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം സ്വന്തമാക്കി. ഇന്നലെ 200 മീറ്റർ ഫ്രീസ്റ്റൈൽ മത്സരത്തിൽ സജൻ പ്രകാശ് സ്വർണം നേടി. ഒരു മിനുറ്റ് 50.74 സെക്കൻഡിലാണ് സജന്റെ നേട്ടം. നേരത്തെ 200 മീറ്റര്‍ ബട്ടർഫ്ലൈ ഇനത്തിലും സജൻ സ്വർണം നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചുമലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന സജന്‍റെ മിന്നുന്ന തിരിച്ചുവരവാണ് ഉസ്‌ബക്കിസ്ഥാനിൽ കണ്ടത്. ടോക്യോ ഒളിമ്പിക്‌സ് ലക്ഷ്യമിടുന്ന സജൻ യോഗ്യതാ മാർക്ക് മറികടന്നിട്ടില്ല. ജൂൺ 27 ആണ് ഒളിമ്പിക് യോഗ്യത നേടേണ്ട അവസാന തീയതി. 

യുവ ക്യാപ്റ്റന്‍മാര്‍ നേര്‍ക്കുനേര്‍; ഇന്ന് സഞ്ജു-റിഷഭ് പോര്; ജയിക്കാനുറച്ച് രാജസ്ഥാന്‍

ചാമ്പ്യൻസ് ലീഗ്: ലിവർപൂളും ബൊറൂസ്യയും പ്രതിരോധമായില്ല; റയലും സിറ്റിയും സെമിയില്‍