നവംബര്‍ 24ന് തുടങ്ങുന്ന ജൂനിയര്‍ ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യ തന്നെയാണ് ഫേവറൈറ്റുകള്‍. കൊവിഡ് പ്രതിസന്ധിയെ മറികടന്നും കോച്ച് ഗ്രഹാം റീഡിന്റെ നേതൃത്ത്വത്തില്‍ മികച്ച തയ്യാറെടുപ്പോടെയാണ് ടീം ഇറങ്ങുക.

ഭുവനേശ്വര്‍: ജൂനിയര്‍ ഹോക്കി ലോകകപ്പിന് (Junior Hockey World Cup) ഇന്ന് ഭുവനേശ്വറില്‍ തുടക്കം. രാത്രി എട്ടിന് തുടങ്ങുന്ന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യ ഫ്രാന്‍സിനെ നേരിടും. കിരീടം നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിയുമെന്ന് നായകന്‍ വിവേക് സാഗര്‍ പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പി ആര്‍ ശ്രീജേഷിന്റെ നിര്‍ദേശങ്ങള്‍ ടീമിന് കരുത്താകുമെന്നും കിരീട പ്രതീക്ഷയുണ്ടെന്നും വിവേക് വ്യക്തമാക്കി.

നവംബര്‍ 24ന് തുടങ്ങുന്ന ജൂനിയര്‍ ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യ തന്നെയാണ് ഫേവറൈറ്റുകള്‍. കൊവിഡ് പ്രതിസന്ധിയെ മറികടന്നും കോച്ച് ഗ്രഹാം റീഡിന്റെ നേതൃത്ത്വത്തില്‍ മികച്ച തയ്യാറെടുപ്പോടെയാണ് ടീം ഇറങ്ങുക. മുതിര്‍ന്ന താരങ്ങളായ പി ആര്‍ ശ്രീജേഷ്, മനപ്രീത് സിംഗ് എന്നിവരുടെ ഉപദേശങ്ങള്‍ ടീമിന് കരുത്താകുമെന്നും വിവേക് വ്യക്തമാക്കി.

വിവേകിന്റെ വാക്കുകള്‍... ''ഒളിംപിക്‌സില്‍ ദേശീയ ടീം നേടിയ മെഡല്‍ രാജ്യത്തിനാകെ പ്രചോദനമാണ്. ഈ ഊര്‍ജ്ജത്തില്‍ത്തന്നെയാണ് ലോകകപ്പിനെത്തുത്. പി ആര്‍ ശ്രീജേഷ്, മനപ്രീത് സിംഗ് എന്നിവരുടെ ഉപദേശങ്ങള്‍ ആത്മവിശ്വാസം നല്‍കുന്നു. ചെറു പ്രായത്തില്‍ത്തന്നെ അര്‍ജ്ജുന പുരസ്‌കാരം കിട്ടിയത് ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നുണ്ട്. 

പക്ഷേ മത്സരങ്ങള്‍ എളുപ്പമാകുമെന്ന് കരുതുന്നില്ല. ഓരോ മത്സരവും പ്രത്യേകമായി കണ്ട് ജയിച്ചു മുന്നേറാനാകും ശ്രമം. ഫെനലിനെക്കുറിച്ച് ചിന്തിച്ച് സമ്മര്‍ദത്തിലാവാനില്ല,. ടീമിന് കൃത്യമായ പദ്ധതിയുണ്ടെന്നും എതിരാഴികള്‍ക്കനുസരിച്ച് ഇതില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തും.'' വിവേക് വ്യക്തമാക്കി.