സംഭവം വിവാദമായതിനെത്തുടര്‍ന്ന് യുപി സര്‍ക്കാര്‍ ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ അനിമേഷ് സക്സേനയെ സസ്പെന്‍ഡ് ചെയ്യുകയും ഭക്ഷണം എത്തിച്ച കാറ്ററിംഗ് സര്‍വീസുകാരെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ കായിക, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവരും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ലഖ്നൗ: വനിതാ കബഡി താരങ്ങള്‍ക്ക് പുരുഷ ടോയ്‌ലെറ്റില്‍ ഭക്ഷണം നല്‍കിയ സംഭവത്തില്‍ ഉത്തര്‍പ്രേദേശ് സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണെമന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലെ ഡോ.ഭീംറാവു അംബേദ്‌കര്‍ സ്റ്റേ‍ഡിയത്തില്‍ നടന്ന സബ് ജൂനിയര്‍ കബഡി ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനെത്തിയ ഇരുന്നൂറിലധികം വനിതാ കായികതാരങ്ങള്‍ക്കാണ് സംഘാടകര്‍ പുരുഷന്‍മാരുടെ ടോയ്‌ലറ്റിലിരുത്തി ഭക്ഷണം നല്‍കിയത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

സംഭവം വിവാദമായതിനെത്തുടര്‍ന്ന് യുപി സര്‍ക്കാര്‍ ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ അനിമേഷ് സക്സേനയെ സസ്പെന്‍ഡ് ചെയ്യുകയും ഭക്ഷണം എത്തിച്ച കാറ്ററിംഗ് സര്‍വീസുകാരെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ കായിക, രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവരും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

'ഹോട്ടല്‍ മുറിയില്‍ വെച്ച് കയറിപ്പിടിച്ചു'; കോച്ചിനെതിരെ ലൈംഗിക പീഡന പരാതിയുമായി മലയാളി ഹാന്‍ഡ്ബോള്‍ താരം

എന്നാല്‍ ഇത്തരമൊരു ടൂര്‍ണമെന്‍റുമായി അമേച്വര്‍ കബഡി ഫേഡറേഷന് ബന്ധമില്ലെന്നും പൂര്‍ണമായും യു.പി.സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ നടന്ന ടൂര്‍ണമെന്‍റാണിതെന്നും ഫെഡറേഷന്‍ വ്യക്തമാക്കി. ഇത്തരമൊരു ടൂര്‍ണമെന്‍റ് നടക്കുന്നതിനെപ്പറ്റി ദേശീയ ഫെഡറേഷന് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും ഡല്‍ഹി ഹൈക്കോടതി കോടതി നിയമിച്ച ഫെഡറേഷന്‍ അഡ്മിനിസ്ട്രേറ്റര്‍ എസ് പി ഗാര്‍ഗ് പറഞ്ഞു.

Scroll to load tweet…

ഇതേ നിലപാടാണ് ഉത്തര്‍പ്രദേശ് കബഡി അസോസിയേഷനും സ്വീകരിച്ചിരിക്കുന്നത്. അസോസിയേഷന്‍റെ വാര്‍ഷിക കലണ്ടറില്‍ ഉള്ള ടൂര്‍ണമെന്‍റല്ല ഇതെന്നും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കായിക വകുപ്പാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചതെന്നും സാങ്കേതിക സഹായം നല്‍കുക മാത്രമാണ് അസോസിയേഷന്‍ ചെയ്തതെന്നുമാണ് സംസ്ഥാന അസോസിയേഷന്‍റെ നിലപാട്. സംഭവത്തില്‍ അന്വേഷണത്തിനായി ഉത്തരവാദിത്തപ്പെട്ടവരെ നിയോഗിച്ചിട്ടുണ്ടെന്നും ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നും സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു. ഈ മാസം 16 മുതല്‍ 18 വരെ നടന്ന ടൂര്‍ണമെന്‍റിലാണ് വിവാദ സംഭവം അരങ്ങേറിയത്.