പരിക്ക് പരിശോധിച്ച ഡോക്ടര്‍മാര്‍, കാൽമുട്ടിന് ശസ്ത്രക്രിയയും ആറ് മാസം വിശ്രമവും നിര്‍ദ്ദേശിച്ചിട്ടുണ്ട്

തിരുവനന്തപുരം: പാരീസ് ഒളിംപിക്സിൽ അത്ലറ്റിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന മലയാളി അത്ലറ്റ് എം ശ്രീശങ്കര്‍ മത്സരിക്കില്ല. ലോങ്ജംപ് താരമായ ശ്രീശങ്കറിലൂടെ ഒളിംപിക്സിൽ ഇന്ത്യ ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്നെങ്കിലും പരിശീലനത്തിനിടെ കാൽ മുട്ടിന് പരിക്കേറ്റതാണ് കാരണം. ചൊവ്വാഴ്ചയാണ് പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റത്. പരിക്ക് പരിശോധിച്ച ഡോക്ടര്‍മാര്‍, കാൽമുട്ടിന് ശസ്ത്രക്രിയയും ആറ് മാസം വിശ്രമവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഒളിംപിക്സിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയത്. തിരിച്ചടി അതിജീവിക്കുമെന്നും ശക്തമായി തിരിച്ചുവരുമെന്നും ശ്രീശങ്കർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്