ഏഷ്യൻ ഗെയിംസിലെ മിന്നും പ്രകടനത്തിലൂടെ കേരളത്തിന്റെ അഭിമാനമായി മാറിയ താരങ്ങൾക്ക് ജോലി നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം

തിരുവനന്തപുരം: 2018 ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ജോലി വാഗ്ദാനം ഇപ്പോഴും കടലാസിൽ. മൂന്ന് കൊല്ലം പിന്നിട്ടിട്ടും താരങ്ങൾക്ക് ജോലി നൽകാനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പി യു ചിത്ര അടക്കമുള്ള താരങ്ങൾ മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും നിവേദനം നൽകി.

ഏഷ്യൻ ഗെയിംസിലെ മിന്നും പ്രകടനത്തിലൂടെ കേരളത്തിന്റെ അഭിമാനമായി മാറിയ താരങ്ങൾക്ക് ജോലി നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. പി യു ചിത്ര, വി കെ വിസ്‌മയ, മുഹമ്മദ് അനസ്, വി നീന എന്നിവരാണ് ജോലി സ്വീകരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചത്. ഗെയിംസ് പൂര്‍ത്തിയായിട്ട് മൂന്ന് കൊല്ലം പിന്നിട്ടു. അടുത്ത ഏഷ്യൻ ഗെയിംസിനുള്ള ഒരുക്കം തുടങ്ങിയിട്ടും വാഗ്‌ദാനം ലഭിച്ച് താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ ജോലി മാത്രം കിട്ടിയില്ല. 

'ജോലിക്കായി വന്ന് സമരം ചെയ്യാന്‍ പറ്റില്ല. കായിക മത്സരങ്ങളില്‍ പങ്കെടുക്കേണ്ട പ്രായമാണിത്. ഇപ്പോള്‍ മത്സരിച്ചാലേ മെഡല്‍ നേടാനാകൂ. കേരളത്തില്‍ ജോലി ചെയ്‌തുകൊണ്ട് കേരളത്തിനായി മത്സരിക്കണമെന്നാണ് ആഗ്രഹം. മുഖ്യമന്ത്രിയെയും സ്‌പീക്കറെയും വിദ്യാഭ്യാസ മന്ത്രിയേയും കണ്ടിരുന്നു. അനുകൂല പ്രതികരണം കിട്ടി. അടുത്ത ക്യാബിനറ്റാവുമ്പോഴേക്കും ജോലി പാസാക്കാന്‍ ശ്രമിക്കാമെന്നാണ് മറുപടി ലഭിച്ചത്' എന്നും താരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സർക്കാരിന്റെ വാക്ക് വിശ്വസിച്ച് കാത്തിരുന്നിട്ടും ജോലി കിട്ടാതായതോടെ പി യു ചിത്ര റെയിൽവേയിലും വി കെ വിസ്‌മയ ബാങ്ക് ഓഫ് ഇന്ത്യയിലും ജോലിക്ക് കയറി. എന്നാല്‍ കേരളത്തിന് വേണ്ടി തന്നെ മത്സരത്തിനിറങ്ങണമെന്ന ആഗ്രഹത്തോടെ ഇപ്പോഴും ഇവർ കാത്തിരിക്കുകയാണ്. പല ക്യാമ്പുകളിലായി പരിശീലനം നടത്തുന്ന താരങ്ങൾ കിട്ടുന്ന സമയത്തൊക്കെ ഇതിനും മുമ്പും പരാതിയുമായി സർക്കാരിന് മുന്നിലെത്തിയിരുന്നു. ഇത്തവണയെങ്കിലും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് മേല്‍നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിന്‍റെ അഭിമാന താരങ്ങള്‍.

ക്രിക്കറ്റല്ലാതെ മറ്റൊരു കായികയിനത്തിൽ കുട്ടികളെ പിന്തുണയ്‌ക്കുമോ? തയ്യാറെന്ന് 71 ശതമാനം രക്ഷിതാക്കള്‍- സര്‍വേ

കൈയ്യകലെ നഷ്‌ടമായ ജയം നേടാനുറച്ച് ഇന്ത്യ; രണ്ടാം ടെസ്റ്റ് നാളെ മുതല്‍, വേറിട്ട പരിശീലനവുമായി കോലി

അടുത്ത ലക്ഷ്യം ഹോക്കി ലോകകപ്പ്, പരിശീലകനായും ഉപദേഷ്‌ടാവായും ഭാവിയിൽ കാണാം: പി ആര്‍ ശ്രീജേഷ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona