Asianet News MalayalamAsianet News Malayalam

ഒളിംപിക്‌സ് വെങ്കലത്തിളക്കം; ശ്രീജേഷിന് കേരള ഹോക്കി അസോസിയേഷന്‍റെ പാരിതോഷികം

ജര്‍മനിയെ വീഴ്‌ത്തി ഇന്ത്യ വെങ്കല മെഡല്‍ നേടുന്നതില്‍ നിര്‍ണായകമായത് അവസാന നിമിഷത്തിലെ പെനാല്‍റ്റി കോര്‍ണറിലടക്കം ശ്രീജേഷ് നടത്തിയ മിന്നും സേവുകളായിരുന്നു

Kerala Hockey Association announce 5 lakh to PR Sreejesh after Indian mens team wins bronze in Tokyo Olympics
Author
Thiruvananthapuram, First Published Aug 5, 2021, 10:14 AM IST

തിരുവനന്തപുരം: ടോക്കിയോ ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ച വന്‍മതില്‍ പി ആര്‍ ശ്രീജേഷിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേരള ഹോക്കി അസോസിയേഷന്‍. ജര്‍മനിയെ വീഴ്‌ത്തി ഇന്ത്യ വെങ്കല മെഡല്‍ നേടുന്നതില്‍ നിര്‍ണായകമായത് അവസാന നിമിഷത്തിലെ പെനാല്‍റ്റി കോര്‍ണറിലടക്കം ശ്രീജേഷ് നടത്തിയ മിന്നും സേവുകളായിരുന്നു. ഗെയിംസിലുടനീളം മികച്ച സേവുകളുമായി ശ്രീജേഷ് കളംനിറഞ്ഞിരുന്നു. 

വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ പുരുഷ ടീം ടോക്കിയോയില്‍ മെഡല്‍ അണിഞ്ഞത്. ഒളിംപിക്‌സ് ഹോക്കിയില്‍ നീണ്ട നാല് പതിറ്റാണ്ടിന്‍റെ മെഡല്‍ കാത്തിരിപ്പിന് വിരാമമിടാന്‍ ഇതോടെ ഇന്ത്യക്കായി. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്. ഒരുവേള 1-3ന് പിന്നില്‍ നിന്ന ഇന്ത്യ അതിശക്തമായ തിരിച്ചുവരവില്‍ മെഡല്‍ കൊയ്യുകയായിരുന്നു. 

Kerala Hockey Association announce 5 lakh to PR Sreejesh after Indian mens team wins bronze in Tokyo Olympics

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ 12-ാം തവണയാണ് മെഡല്‍ സ്വന്തമാക്കുന്നത് എന്ന സവിശേഷതയുമുണ്ട്. എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യന്‍ സമ്പാദ്യം. പി ആര്‍ ശ്രീജേഷിലൂടെ ഒളിംപിക് പോഡിയത്തില്‍ വീണ്ടുമൊരു മലയാളിയുടെ സാന്നിധ്യം അറിയാക്കാനുമായി. 1972ല്‍ മാനുവേല്‍ ഫ്രെഡറിക്‌സ് വെങ്കലം നേടിയിരുന്നു. 

മെഡല്‍ നേടിയ ഇന്ത്യന്‍ ടീമിനെ പ്രശംസകൊണ്ട് മൂടുകയാണ് രാജ്യം. രാഷ്‌ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടീമിന് അഭിനന്ദനങ്ങള്‍ നേര്‍ന്നു.   

ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ നീലപ്പടയോട്ടം; ഗോള്‍മഴയില്‍ ചരിത്ര വെങ്കലം

എല്ലാ ഇന്ത്യക്കാരുടെ മനസിലും ഈ ദിനം ഓര്‍മ്മയിലുണ്ടാവും; പുരുഷ ഹോക്കി ടീമിന് അഭിനന്ദനവുമായി പ്രധാനമന്ത്രി

വന്‍മതില്‍ വിളി അതിശയോക്തിയല്ല; വെങ്കലത്തിളക്കത്തിലേക്ക് ഇന്ത്യയെ സേവ് ചെയ്ത് ശ്രീജേഷ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios