Asianet News MalayalamAsianet News Malayalam

കായികാധ്യാപകരുടെ സമരം തുടരുന്നു; കായിക മേളകള്‍ അനിശ്ചിതത്വത്തില്‍

സംസ്ഥാന തലത്തിലെ കായിമേളകളുടെ മുഖ്യ സംഘാടകരായ കായിക അധ്യാപകര്‍ കഴിഞ്ഞ ജൂണ്‍ പത്ത് മുതല്‍ ചട്ടപ്പടി സമരത്തിലാണ്. സമരക്കാരുമായി സര്‍ക്കാര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്.

Kerala Sports Teachers strike continues affects school athletic meets
Author
Thiruvananthapuram, First Published Sep 30, 2019, 6:29 PM IST

തിരുവനന്തപുരം: കായിക അധ്യാപകരുടെ ചട്ടപ്പടി സമരം അനിശ്ചിതമായി നീളുമ്പോള്‍ സ്കൂള്‍ കായികമേള ആശങ്കയുടെ ട്രാക്കില്‍. സമരം തുടരുകയും മത്സരങ്ങള്‍ സമയത്തിന് നടക്കാതിരിക്കുകയും ചെയ്താല്‍ ദേശീയതലത്തില്‍ മത്സരിക്കാനുള്ള അവസരം പാഴാവുമോ എന്ന ആശങ്കയിലാണ് കായിക താരങ്ങള്‍.

സംസ്ഥാനതലത്തിലെ കായിമേളകളുടെ മുഖ്യ സംഘാടകരായ കായിക അധ്യാപകര്‍ കഴിഞ്ഞ ജൂണ്‍ 10 മുതല്‍ ചട്ടപ്പടി സമരത്തിലാണ്. സമരക്കാരുമായി സര്‍ക്കാര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്. ഗെയിംസ് ഇനങ്ങളിലെ സോണല്‍ മത്സരങ്ങള്‍ തുടങ്ങിയിട്ടില്ല.ആദ്യം നിശ്ചയിച്ച തിയതി നീട്ടി.റവന്യൂ ജില്ല അത് ലറ്റിക്സ് എല്ലാ ജില്ലകളിലും പൂര്‍ത്തിയായാലേ സംസ്ഥാന കായികമേളക്ക് ഒരുങ്ങാനാവൂ.

സ്പോര്‍ട് കൗസിലിന്‍റെ സഹായം തേടിയെങ്കിലും കാര്യങ്ങള്‍ സുഗമമല്ല.സര്‍ക്കാറിനെതിരെ നിയമ നടപടിക്ക് കൂടി സമരക്കാര്‍ ഒരുങ്ങുമ്പോള്‍ അനിശ്ചിതത്ത്വം കൂടുകയാണ്. ഗെയിംസ് ഇനങ്ങളില്‍ മിക്കതിന്‍റേയും ദേശീയ ചാമ്പ്യന്‍ഷിപ്പ് ഒക്ടോബറില്‍ തുടങ്ങാനിരിക്കുകയാണ്. അത് ലറ്റിക്സ് നവംബറില്‍ നടക്കും.

എന്നാല്‍ മത്സരങ്ങളുടെ നടത്തിപ്പില്‍ പ്രതിസന്ധിയില്ലെന്നും സമയത്തിന് പൂര്‍ത്തിയാക്കാനും ആവും എന്ന വിശദീകരണമാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നത്.തുല്യജോലിക്ക് തുല്യ വേതനം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കായികാധ്യാപകരുടെ സമരം.

Follow Us:
Download App:
  • android
  • ios