കോഴിക്കോട് : കേരള സ്പോർട്സ് കൗൺസിൽ ഓഫ് ദി ഡഫിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫ് ദി ഡഫ് സംഘടിപ്പിച്ച ഏഴാമത് ദേശീയ ബധിര ജൂനിയർ ആന്‍റ് സബ് ജൂനിയർ സ്പോർട്സ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. 289 പോയന്റ് നേടി കേരളം ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 89 പോയന്റ് നേടി തമിഴ്നാട് രണ്ടാ സ്ഥാനവും നേടി. അത്ലറ്റിക്സിൽ കേരളം ഒന്നാം സ്ഥാനവും തമിഴ്നാട് രണ്ടാ സ്ഥാനവും നേടി.
  
സമാപനയോഗം ഉദ്ഘാടനം ചെയ്ത കോഴിക്കോട് എംപി എം കെ രാഘവൻ വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു. ഓൾ ഇന്ത്യ സ്പോർട്സ് കൗൺസിൽ ഓഫ് ദി ഡഫ് ജനറൽ സെക്രട്ടറി ജി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർടസ് കൗൺസിൽ പ്രസിഡണ്ട് ഒ രാജഗോപാൽ മുഖ്യ പ്രഭാക്ഷണം നടത്തി.

കേരള സ്പോർട്സ് കൗൺസിൽ ഓഫ് ദി ഡഫ് ചെയർമാൻ വി കെ തങ്കച്ചൻ സ്വാഗതം പറഞ്ഞു. വൈ ചെയർമാൻ എ കെ മുഹമ്മദ് അഷറഫ്, ടി എം അബ്ദുറെഹിമാൻ, നൗഷാദ് ഇ കെ, ജോവാൻ ഇ ജോയ്, ആദൻ പി എം, കെ സി ഐസ്ഖ്, അമ്പദുൾ ഷഫീഖ്. ടി പി, ലോറൻസ് പി കെ തുടങ്ങിയവർ സംസാരിച്ചു. ദേശിയ ബധിര കായിക മേളയിൽ ഓവറോൾ ചാമ്പ്യന്മാരായ കേരള ടീമിന് കോഴിക്കോട് എം.പി എം.കെ.രാഘവൻ ട്രോഫി നൽകുന്നു.