Asianet News MalayalamAsianet News Malayalam

ലോക ഗുസ്‌തി ചാമ്പ്യന്‍ഷിപ്പ്; അഭിമാനതാരങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ പാരിതോഷികം

ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ താരങ്ങള്‍ക്ക് കായികമന്ത്രാലയത്തിന്‍റെ പാരിതോഷികം

Kiren Rijiju rewards Deepak Punia and four other Wrestlers
Author
Delhi, First Published Sep 24, 2019, 3:17 PM IST

ദില്ലി: ലോക ഗുസ്‌തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ താരങ്ങള്‍ക്ക് കേന്ദ്ര കായികമന്ത്രാലയത്തിന്‍റെ പാരിതോഷികം. ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ദീപക് പൂനിയക്ക് ഏഴ് ലക്ഷവും വെങ്കല മെഡല്‍ നേടിയ വിനേഷ് ഫോഗട്ട്, രവി കുമാര്‍, ബജ്‌റംഗ് പൂനിയ, രാഹുല്‍ അവാരെ എന്നിവര്‍ക്ക് നാല് ലക്ഷവുമാണ് കായികമന്ത്രി കിരണ്‍ റിജി‌ജു പ്രഖ്യാപിച്ചത്. 

86 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗം ഫൈനലില്‍ പരിക്കുമൂലം പിന്‍മാറിയതോടെയാണ് ദീപക് പൂനിയയുടെ മെഡല്‍ വെള്ളിയായി ചുരുങ്ങിയത്. സുശീല്‍ കുമാറിന് ശേഷം ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ ഗുസ്‌തി താരമെന്ന നേട്ടത്തിലെത്താനുള്ള അവസരം ഇതോടെ ദീപകിന് നഷ്ടമായി. ലോക ചാമ്പ്യന്‍ ഹസന്‍ യസ്ദാനിയായിരുന്നു ഫൈനലില്‍ ദീപക്കിന്‍റെ എതിരാളി. 

ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തിയ അമിത് പാംഗലിന് 14 ലക്ഷം രൂപ പാരിതോഷികം കിരണ്‍ റിജിജു നേരത്തെ പ്രഖ്യാപിച്ചിരുന്നു. വെങ്കല മെലഡല്‍ നേടിയ മനീഷ് കൗശിക്കിന് എട്ട് ലക്ഷവും നല്‍കും. 

Follow Us:
Download App:
  • android
  • ios