ബഹ്റിന്‍ ഗ്രാന്‍പ്രീക്കുശേഷം നേരിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ഹാമില്‍ട്ടണെ പരിശോധനകള്‍ക്ക് വിധേയനാക്കിയത്. കഴിഞ്ഞ ആഴ്ച നടത്തിയ മൂന്ന് പരിശോധനകളിലും ഹാമില്‍ട്ടണ്‍ കൊവിഡ് നെഗറ്റീവായിരുന്നു.

മനാമ: ഫോർമുല വൺ ലോക ചാമ്പ്യൻ ലൂയിസ് ഹാമിട്ടണ് കൊവിഡ് ബാധ. ബഹ്റിൻ ഗ്രാൻപ്രിക്ക് ശേഷം നടത്തിയ പരിശോധനയിലാണ് മെഴ്സിഡസ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഹാമിൽട്ടൺ സെൽഫ് ഐസൊലേഷനിലാണിപ്പോൾ.

ഇതോടെ, ഈയാഴ്ചത്തെ സാഖിർ ഗ്രാൻപ്രീയിൽ ഹാമിൽട്ടണ് പങ്കെടുക്കാനാവില്ല. 2007ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ആദ്യമായാണ് മെഴ്സിഡസ് താരത്തിന് ഗ്രാൻപ്രീ നഷ്ടമാവുന്നത്. ഹാമിൽട്ടന് പകരം ഡ്രൈവറെ ഉടൻ പ്രഖ്യാപിക്കുമെന്ന് മെഴ്സിഡസ് അറിയിച്ചു.

Scroll to load tweet…

ബഹ്റിന്‍ ഗ്രാന്‍പ്രീക്കുശേഷം നേരിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ഹാമില്‍ട്ടണെ പരിശോധനകള്‍ക്ക് വിധേയനാക്കിയത്. കഴിഞ്ഞ ആഴ്ച നടത്തിയ മൂന്ന് പരിശോധനകളിലും ഹാമില്‍ട്ടണ്‍ കൊവിഡ് നെഗറ്റീവായിരുന്നു.

തുർക്കി ഗ്രാൻപ്രീയിൽ ഒന്നാമതെത്തിയ ഹാമിൽട്ടൺ ഏഴാം തവണയും ലോക കിരീടം സ്വന്തമാക്കി ഇതിഹാസതാരം മൈക്കല്‍ ഷുമാക്കറിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു.