ഫോർമുല വൺ ബ്രിട്ടീഷ് ഗ്രാൻ പ്രീയിൽ മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൾട്ടണ് ജയം. സ്വന്തം നാട്ടിൽ പോൾ പൊസിഷനിൽ തുടങ്ങിയ ഹാമിൾട്ടൺ അവസാനലാപ്പുകളിൽ ടയറുകൾക്ക് നേരിട്ട പ്രശ്നങ്ങൾ അതിജീവിച്ചാണ് ജയം നേടിയത്. പഞ്ചറായ ടയറുമായാണ് അവസാന ലാപ്പില്‍ ലൂയിസ് ഹാമിൾട്ടണ്‍ പങ്കെടുത്തത്. ഇത് ഏഴാം തവണയാണ് ഹാമിൾട്ടൻ ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ ജയിക്കുന്നത്. ബ്രിട്ടീഷ് ഗ്രാന്റ് പ്രീ റെക്കോർഡ് കൂടിയാണ് ഇത്.

ലാസ്റ്റ് ലാപ്പില്‍ ഇത്തരമൊരു അനുഭവം ഇതിന് മുന്‍പ് ഒരിക്കലും നേരിട്ടിട്ടില്ലെന്ന് ലൂയിസ് ഹാമിള്‍ട്ടണ്‍ മത്സരശേഷം ട്വിറ്ററിലൂടെ പ്രതികരിച്ചത്. ആരാധകരോടും ടീം അംഗങ്ങളോട് നന്ദി രേഖപ്പെടുത്തണ്ടത് എങ്ങനെയെന്നറിയില്ല. നമ്മള്‍ ഒറുമിച്ചാണ് ഈ വിജയം നേടിയതെന്നും ഹാമിള്‍ട്ടണ്‍ ട്വീറ്റില്‍ വിശദമാക്കുന്നു. മത്സരത്തിന്‍റെ അവസാന ഘട്ടത്തിലെത്തിയപ്പോഴേയ്ക്കും ഇടത് ടയര്‍ ഊരിത്തെറിക്കുന്ന നിലയിലായിരുന്നു. 

റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ കടുത്ത വെല്ലുവിളിയാണ് ഹാമിൾട്ടനു മേൽ ഉയർത്തിയത്. ഫെറാരിയുടെ ചാള്‍സ് ലെക്ലെര്‍ക്കാണ് മൂന്നാം സ്ഥാനത്ത് എത്തിയത്.  അതേസമയം സീസണിൽ രണ്ടാമതുള്ള മെഴ്സിഡസിലെ തന്നെ സഹ ഡ്രൈവർ വെട്ടോറി ബോട്ടാസ് 11മതായാണ് ഫിനിഷ് ചെയ്തത്. ബോട്ടാസിനും ടയറുകളിലെ തകരാറാണ് തിരിച്ചടിയായത്