മധ്യപ്രദേശിലെ ഭോപ്പാല്‍, ഇന്‍ഡോര്‍, ഉജ്ജയിന്‍, ഗ്വാളിയോര്‍, ജബല്‍പൂര്‍, മണ്ഡ്‌ല, ഖാര്‍ഗോണ്‍, ബലാഘട്ട് തുടങ്ങിയ എട്ടു നഗരങ്ങളാണ് ഗെയിംസിന് വേദിയാവുക.

ഇന്‍ഡോര്‍: അഞ്ചാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് മധ്യപ്രദേശിൽ നടക്കും. ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ മധ്യപ്രദേശിലെ എട്ട് നഗരങ്ങളിലായി യൂത്ത് ഗെയിംസ് നടക്കുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ , കായിക മന്ത്രി യശോദര രാജ സിന്ധ്യ എന്നിവരും ദില്ലിയിൽ നടന്ന പ്രഖ്യാപന പരിപാടിയിൽ പങ്കെടുത്തു.

ഒളിംപിക്സ് മത്സര ഇനങ്ങള്‍ക്കൊപ്പം പരമ്പരാഗത മത്സരയിനങ്ങളും ഒരുപോലെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. സ്പോര്‍ട്സ് എന്നത് സംസ്ഥാന വിഷയമായതിനാല്‍ എല്ലാ സംസ്ഥാനങ്ങളും ജില്ലാ-സംസ്ഥാന തലത്തില്‍ കായികമത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള അന്തരീക്ഷം ഒരുക്കണമെന്നും മധ്യപ്രദേശ് ഇതിന് മുന്‍കൈയെടുത്തതില്‍ സന്തോഷമുണ്ടെന്നും അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി.

ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്തും, പാക്കിസ്ഥാന്‍റെ ലോകകപ്പ് ബഹിഷ്കരണ ഭീഷണിക്ക് മറുപടിയുമായി അനുരാഗ് ഠാക്കൂര്‍

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാവാന്‍ മധ്യപ്രദേശിന് അവസരം നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാൻ പറ‍ഞ്ഞു. ഇതാദ്യമായി ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ കയാക്കിംഗ്, കനോയിംഗ്, രോവിംഗ് തുടങ്ങിയ വാട്ടര്‍ സ്പോര്‍ട്സും ഉള്‍പെടുത്തിയിട്ടുണ്ട്. ആകെ 27 മത്സര ഇനങ്ങളാണ് ഗെയിംസിലുണ്ടാകുക.

മധ്യപ്രദേശിലെ ഭോപ്പാല്‍, ഇന്‍ഡോര്‍, ഉജ്ജയിന്‍, ഗ്വാളിയോര്‍, ജബല്‍പൂര്‍, മണ്ഡ്‌ല, ഖാര്‍ഗോണ്‍, ബലാഘട്ട് തുടങ്ങിയ എട്ടു നഗരങ്ങളാണ് ഗെയിംസിന് വേദിയാവുക.

ദസ്‌റ ആശംസകളറിയിച്ചു, മുഹമ്മദ് ഷമിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം; താരത്തെ പിന്തുണച്ച് അനുരാഗ് ഠാക്കൂര്‍