ദില്ലി: ഡേവിസ് കപ്പിനായി പാകിസ്ഥാനിലേക്ക് പോകുന്ന ഇന്ത്യന്‍ ടെന്നിസ് ടീമിന് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് നോണ്‍ പ്ലെയിംഗ് ക്യാപ്റ്റന്‍ മഹേഷ് ഭൂപതി. അഖിലേന്ത്യാ ടെന്നിസ് അസോസിയേഷനോടാണ് ഭൂപതി സുരക്ഷ ആവശ്യപ്പെട്ടത്. 

മത്സരം മറ്റൊരു രാജ്യത്ത് നടത്തണമെന്ന് ഇന്ത്യന്‍ താരങ്ങള്‍ ആവശ്യപ്പെടാത്തത് അത്ഭുതപ്പെടുന്നുവെന്നും ഭൂപതി പ്രതികരിച്ചു. ലാഹോറില്‍ സെപ്റ്റംബര്‍ 14നും 15നുമാണ് മത്സരങ്ങള്‍ നടക്കുക. 1964ന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ ടെന്നിസ് ടീം പാകിസ്ഥാനിലേക്ക് പോകാനൊരുങ്ങുന്നത്. 

അന്ന് ഇന്ത്യ 4-0ന് പാകിസ്ഥാനെ തോല്‍പിച്ചിരുന്നു. ഇരുടീമും അവസാനമായി ഏറ്റുമുട്ടിയത് 2006ല്‍ ആയിരുന്നു. അന്ന് ഭൂപതി- ലിയാന്‍ഡര്‍ പേസ് സഖ്യം അടങ്ങിയ ടീം 3-2ന് ജയിക്കുകയായിരുന്നു.