Asianet News MalayalamAsianet News Malayalam

ഇന്ന് ലോക ചെസ്സ് ദിനം: കാഴ്ചയില്ലെങ്കിലും തന്ത്രപരമായി കരുക്കള്‍ നീക്കി ചെക്ക് വിളിക്കും സ്വാലിഹ്

സ്വാലിഹ് നേടിയ ഇൻറർ നാഷനൽ ഫൈഡ് റാറ്റിംഗ് സ്ഥാനം കാഴ്ചാപരിമിതരായ മറ്റു ചെസ്സ് കളിക്കാരാരും മറികടന്നിട്ടില്ല. കൂടാതെ കേരളാ സ്‌റ്റേറ്റ് ബ്ലൈൻഡ് ചെസ്സ് ടൂർണമെൻറിൽ രണ്ട് തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

malappuram native blind chess player mohammed swalih success life story
Author
Malappuram, First Published Jul 20, 2022, 10:01 PM IST

താമരശ്ശേരി: കാഴ്ചയില്ലെങ്കിലും ചെസ്സ് ബോർഡിലെ പുലിയാണ് താമരശ്ശേരി കൊട്ടാരക്കൂത്ത് സ്വദേശിയായ മുഹമ്മദ് സ്വാലിഹ്. ജന്മനാ കാഴ്ചയില്ലാത്ത ഈ 38 കാരൻ കാഴ്ചയുള്ളവരുമായും ഇല്ലാത്തവരുമായും കളിഞ്ഞ 15 വർഷത്തിലധികമായി ഏറ്റുമുട്ടി കഴിവ് തെളിയിച്ചിട്ടുണ്ട്. 2018ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ഏഷ്യൻ പാരാഗെയിംസിൽ കാഴ്ചാ പരിമിതിയുള്ളവരുടെ ചെസ്സ് മത്സരത്തിൽ ടീം ഇനത്തിൽ വെള്ളിമെഡൽ നേടി നാടിന്റെ യശസ്സുയർത്താൻ സ്വാലിഹിന് സാധിച്ചു. 

മെഡൽ നേട്ടത്തിന് പിന്നാലെ ഇന്ത്യാ ഗവൺമെൻറ് ഒരുക്കിയ അത്താഴവിരുന്നിൽ പ്രധാന മന്ത്രി, കായിക മന്ത്രി എന്നിവരുടെ അനുമോദനവും ഒപ്പം സമ്മാനത്തുകയായ 15 ലക്ഷവും സ്വാലിഹിന് ലഭിച്ചു. കൂടാതെ ഇൻറർ നാഷനൽ ഫൈഡ് റാറ്റിംഗ് (internation fide rating ) എന്ന സ്ഥാനവും സ്വാലിഹ് നേടിയിട്ടുണ്ട്. കാഴ്ചയുള്ളവരുമായി കളിച്ച് ഈ റേറ്റിംഗ് നേടുന്ന ആദ്യത്തെ കാഴ്ചാ പരിമിതിയുള്ള വ്യക്തിയാണ് ഇദ്ദേഹം. 

ഇൻറർ നാഷനൽ ഫൈഡ് റാറ്റിംഗ് സ്ഥാനം കാഴ്ചാപരിമിതരായ മറ്റു ചെസ്സ് കളിക്കാരാരും മറികടന്നിട്ടില്ല. കൂടാതെ കേരളാ സ്‌റ്റേറ്റ് ബ്ലൈൻഡ് ചെസ്സ് ടൂർണമെൻറിൽ രണ്ട് തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കേരളാ ടീമിന്റെ ക്യാപ്റ്റനായി 2008ൽ ഹരിയാനയിൽ നടന്ന നാഷനൽ ബ്ലൈൻഡ് ചെസ്സ് ടൂർണമെൻറിലും 2009ൽ മുംബൈയിലെ അന്ദേരി സ്‌പോർട്‌സ് കോപ്ലക്‌സിൽ നടന്ന നാഷനൽ ബ്ലൈൻഡ് ടീം ചെസ്സ് ടൂർണമെൻറിലും മാറ്റുരച്ചു. ഈ രണ്ട് ടൂർണമെൻറിലും കേരളാ ക്യാപ്്റ്റൻ ജഴ്‌സിയിൽ സ്വാലിഹ് ടീമിനായി മികച്ച നേട്ടങ്ങൾ കൊയ്തു. 

malappuram native blind chess player mohammed swalih success life story

സ്‌കൂൾ പഠന കാലത്ത് തന്നെ ചെസ്സ് മത്സരങ്ങളിൽ സജീവ സാന്നധിധ്യമായ സ്വാലിഹ് അന്ന് മുതൽ തന്നെ നേട്ടങ്ങൾ കൊയ്ത് തുടങ്ങിയിരുന്നു. അകക്കണ്ണിന്റെ കാഴ്ചയും ആത്മ വിശ്വാസവുമാണ് സ്വാലിഹിനെ മുന്നോട്ട് നയിക്കുന്നത്. ബിരുദ പഠനകാലത്തെ ടൂര്‍ണമെന്റുകളാണ്  ജീവിതത്തിൽ വഴിത്തിരിവായത്. 

Read More : International Chess Day 2022 : ചെസ്സ് കളിക്കാൻ ഇഷ്ടപ്പെടുന്നവരാണോ? വിദ​ഗ്ധർ പറയുന്നത്

2007, 2008, 2009 വർഷങ്ങളിൽ കേരളം ചാമ്പ്യനായും ഒരുതവണ ദക്ഷിണേന്ത്യൻ ചാംബ്യനായും തിരഞ്ഞെടുക്കപ്പെട്ടു. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഒരു സർക്കാർ േജാലിയാണ് ബിരുദദാരിയായ ഈ യുവാവിന്റെ ഇപ്പോഴത്തെ ആവശ്യം. പരേതനായ പി കെ അബ്ദുസ്സലാമാണ് പിതാവ്. ഫാത്വിമയാണ് മാതാവ്. ഭാര്യ: ശംസാദസി. ഹന്ന, ഹൈഫ, ഹാദി എന്നിവർ മക്കളാണ്.

Follow Us:
Download App:
  • android
  • ios