Asianet News MalayalamAsianet News Malayalam

ചരിത്രം തിരുത്താൻ മലയാളി താരം എം പി ജാബിർ ടോക്കിയോ ഒളിംപിക്സിന്

ടോക്കിയോയിൽ മത്സരിക്കാനിറങ്ങുന്നതോടെ ഒളിംപിക്സിൽ 400 മീറ്റർ ഹർഡിസിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമാവും ജാബിർ.

Malayalee Athlete MP Jabir qualifes for Olympics in 400m hurdles
Author
Patiala, First Published Jul 1, 2021, 11:57 PM IST

ദില്ലി: 400 മീറ്റർ ഹർഡിൽസിൽ ചരിത്രം തിരുത്താൻ മലയാളി താരം എം പി ജാബിർ ടോക്കിയോ ഒളിംപിക്സിന് മലയാളി താരം എം പി ജാബിർ ടോക്കിയോ ഒളിംപിക്സിന് യോ​ഗ്യത നേടി. പട്യാലയിൽ നടന്ന അന്തർ സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ 49.78 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് നാവിക ഉദ്യോ​ഗസ്ഥനായ ജാബിർ യോ​ഗ്യത നേടിയത്.

നിലവിൽ ലോക റാങ്കിം​ഗിൽ 34-ാം സ്ഥാനക്കാരനായ ജാബിർ ലോക റാങ്കിം​ഗ് ക്വാട്ടയിലൂടെയാണ് ഒളിംപിക്സ് യോ​ഗ്യത ഉറപ്പാക്കിയത്. ആകെ യോ​ഗ്യത നേടുന്ന 40 അത്ലറ്റുകളിൽ 14 പേരെയാണ്  ലോക റാങ്കിം​ഗ് ക്വാട്ടയിലൂടെ തെരഞ്ഞെടുക്കുന്നത്.

ടോക്കിയോയിൽ മത്സരിക്കാനിറങ്ങുന്നതോടെ ഒളിംപിക്സിൽ 400 മീറ്റർ ഹർഡിസിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമാവും ജാബിർ. ലോസ് എയ്ഞ്ചൽസ് ഒളിംപിക്സിൽ ഇതിഹാസ താരം പി ടി ഉഷ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യക്കായി മത്സരിച്ചിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ മൂലം പ്രധാനപ്പെട്ട ടൂർണമെന്റുകളെല്ലാം റദ്ദാക്കിയതോടെ 2019ലാണ് ജാബിർ അവസാനമായി ഒരു പ്രധാനപ്പെട്ട ടൂർണമെന്റിൽ മത്സരിച്ചത്.

ജാബിർ അടക്കം ഇതുവരെ 15 അത്ലറ്റുകളാണ് ടോക്കിയോ ഒളിംപിക്സിന് യോ​ഗ്യത നേടിയത്. ഇതിനുപുറമെ രണ്ട് റിലേ ടീമുകളും ടോക്കിയോ ഒളിംപിക്സിന് യോ​ഗ്യത ഉറപ്പാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios