Asianet News MalayalamAsianet News Malayalam

ദേശീയ ​ഗെയിംസ് മിനി ​ഗോൾഫിന് മലയാളി റഫറിയും സപ്പോർട്ടിങ് സ്റ്റാഫും

ഈ വർഷത്തെ ദേശീയ ഗെയിംസിൽ  43 കായിക ഇനങ്ങൾ ഉണ്ടായിരിക്കും. കഴിഞ്ഞ വർഷം 36 കായിക ഇനങ്ങളിലായി 7,000-ത്തിലധികം കായികതാരങ്ങൾ പങ്കെടുത്തു.

Malayali referee selected for national games prm
Author
First Published Oct 21, 2023, 2:00 PM IST

ഫോട്ടോ: എസ് എൽ വിനോദ് കുമാർ, പി വി അനീഷ്

കൊച്ചി: ദേശീയ ഗെയിംസിൽ മിനി ഗോൾഫ് ടൂർണമെന്റിൽ ഒഫീഷ്യൽ /റഫറി ആയി മലയാളിയായ എസ് എൽ വിനോദ് കുമാറിനെ തെരഞ്ഞെടുത്തു. സപ്പോർട്ടിംഗ് സ്റ്റാഫ് ആയി തെരഞ്ഞെടുത്ത പി വി അനീഷിനെയും തെരഞ്ഞെടുത്തു. ആദ്യമായാണ് ദേശീയ ഗെയിംസിൽ മിനി ഗോൾഫ് ഉൾപ്പെടുത്തുന്നത്. 2023 ഒക്ടോബർ 27 മുതൽ നവംബർ 9 വരെ ഗോവയിലാണ് ദേശീയ ​ഗെയിംസ്. ഇതാദ്യമായാണ് ഗോവ ദേശീയ ഗെയിംസിന് വേദിയാകുന്നത്. ഈ വർഷത്തെ ദേശീയ ഗെയിംസിൽ  43 കായിക ഇനങ്ങൾ ഉണ്ടായിരിക്കും. കഴിഞ്ഞ വർഷം 36 കായിക ഇനങ്ങളിലായി 7,000-ത്തിലധികം കായികതാരങ്ങൾ പങ്കെടുത്തു.

ഖോ ഖോ, യോഗാസന, മല്ലകാംബ് എന്നിവ ദേശീയ ഗെയിംസിൽ അരങ്ങേറ്റം കുറിച്ചിരുന്നു.  2023- ല്‍ ബീച്ച് ഫുട്ബോൾ, റോൾ ബോൾ, മിനി ഗോൾഫ്, സെപക്തക്രാ, സ്ക്വേ ആയോധന കലകൾ, കല്ലിയരപട്ട്, പെൻകാക്ക് സിലാറ്റ് തുടങ്ങി നിരവധി പുതിയ കായിക ഇനങ്ങളുടെ അരങ്ങേറ്റം കുറിക്കും. കൂടാതെ, യാച്ചിംഗും തായ്‌ക്വോണ്ടോയും കഴിഞ്ഞ പതിപ്പിൽ ഒഴിവാക്കിയതിന് ശേഷം ഈ  വര്‍ഷം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios