കൊച്ചി: കസാക്കിസ്ഥാനിലെ അല്‍മാട്ടിയില്‍ നടക്കുന്ന ഏഷ്യന്‍ ക്ലാസ്സിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിന്‍റെ ഇന്ത്യന്‍ ടീമില്‍ ലിബാസ് സാദിഖും. ഡിസംബര്‍ രണ്ടു മുതല്‍ എട്ടുവരെ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഏക വീട്ടമ്മയാണ് കൊച്ചിയിലെ കലൂരില്‍ താമസിക്കുന്ന ലിബാസ്. ദേശീയ പവര്‍ലിഫ്റ്റിംഗില്‍ വെങ്കലം നേടിയിരുന്നു.

തൊടുപുഴ ന്യൂമാന്‍ കോളജില്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ വെയിറ്റ് ലിഫ്റ്റിംഗിലായിരുന്നു തുടക്കം. പിന്നീടാണ് പവര്‍ ലിഫ്റ്റിംഗിലേക്ക് ചുവടുമാറ്റിയത്. താനൂര്‍ സ്വദേശി സാദിഖലിയാണ് ഭര്‍ത്താവ്. ഹന്ന ഫാത്തിം, റിദ മിനാല്‍ മക്കളാണ്. പാരാ ഗ്ലൈഡിംഗ്, സ്‌കൈ ഡൈവിംഗ് തുടങ്ങിയ സാഹസിക ഇനങ്ങളിലും കഴിവു തെളിയിച്ചിട്ടുള്ള ലിബാസ് മികച്ച ബുള്ളറ്റ് റൈഡറും കൂടിയാണ്.