മോസ്‌കോ:  ലോക വനിത ബോക്‌സിംഗ് ചാന്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണിക്ക് വെള്ളി. 48കിലോ വിഭാഗം ഫൈനലില്‍ റഷ്യയുടെ എക്തറീന പല്‍കേവയോട് പരാജയപ്പെട്ടതോടെയാണ് താരം വെള്ളിയില്‍ ഒതുങ്ങിയത്. 1-4നായിരുന്നു അരങ്ങേറ്റ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.ടൂര്‍ണമെന്റിലെ രണ്ടാം സീഡായിരുന്നു പല്‍കേവ. സെമിയില്‍ തായ്‌ലന്‍ഡിന്റെ ചുതാമത് രക്‌സതിനെ തോല്‍പ്പിച്ചാണ് മഞ്ജു ഫൈനലില്‍ കടന്നിരുന്നത്. 

നേരത്തെ ഇന്ത്യന്‍ താരങ്ങളായ മേരി കോം, ജമുന ബോറോ, ലോവ്ലിന എന്നിവര്‍ ഫൈനല്‍ കാണാതെ പുറത്തായിരുന്നു. 54 കിലോഗ്രാം വിഭാഗത്തില്‍ ചൈനയുടെ ഹുവാങ് സിയോ- വെനിനോട് 0-5ന് പരാജയപ്പെട്ടാണ് ജമുന പുറത്തായത്. പിന്നീട് 69 കിലോഗ്രാം വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ ലോവ്ലിനയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. ചൈനയുടെ തന്നെ യാങ് ലിയുവിനോട് പരാജയപ്പെട്ടത് 2-3 എന്ന സ്‌കോറിന്.