Asianet News MalayalamAsianet News Malayalam

മനു ഭാക്കറുടെ അമ്മയും നീരജും തമ്മില്‍ സംസാരിച്ചത് എന്ത്?; ഒടുവില്‍ പ്രതികരിച്ച് മനുവിന്‍റെ പിതാവ്

എന്താണ് മനുവിന്‍റെ അമ്മ സുമേധാ ഭാക്കര്‍ നീരജിനോട് പറഞ്ഞത് എന്നറിയാനുളള ആകാംക്ഷയിലായിരുന്നു കായികലോകം.

Manu Bhaker's father responds over Sumedha Bhaker and Neeraj Chopra pep talk
Author
First Published Aug 13, 2024, 9:52 AM IST | Last Updated Aug 13, 2024, 9:52 AM IST

പാരീസ്: പാരീസ് ഒളിംപിക്സില്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായിരുന്നു പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ വെള്ളി നേടിയ നീരജ് ചോപ്രയും വനിതാ ഷൂട്ടിംഗില്‍ രണ്ട് വെങ്കലം നേടിയ മനു ഭാക്കറും. ഒളിംപിക്സിനുശേഷം മനു ഭാക്കറുടെ അമ്മ സുമേധ ഭാക്കറും നീരജ് ചോപ്രയും തമ്മില്‍ സംസാരിക്കുന്നതും സംസാരത്തിനിടെ സുമേധ ഭാക്കര്‍ നീരജിന്‍റെ കൈയെടുത്ത് തലയില്‍ വെച്ച് സത്യം ചെയ്യിക്കുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മനുവും നീരജും തമ്മില്‍ സംസാരിക്കുന്നതിന്‍റെയും അമ്മ ഇവരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിന്‍റെയും വീഡിയോ പിന്നാലെ പുറത്തുവന്നു.

ഇതിന് പിന്നാലെ ഇരുവരെയും വിവാഹം കഴിപ്പിക്കാനുള്ള തിരിക്കിലായിരുന്നു സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍. എന്താണ് മനുവിന്‍റെ അമ്മ സുമേധാ ഭാക്കര്‍ നീരജിനോട് പറഞ്ഞത് എന്നറിയാനുളള ആകാംക്ഷയിലായിരുന്നു കായികലോകം. എന്നാലിപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മനു ഭാക്കറുടെ പിതാവ് രാം കിഷന്‍ ഭാക്കര്‍. മനുവിന് വിവാഹ പ്രായമായിട്ടില്ലെന്നും ചെറിയ കുട്ടിയാണെന്നും മനുവിന്‍റെ കല്യാണത്തെക്കുറിച്ചൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും രാം കിഷന്‍ ഭാക്കര്‍ ദൈനിക് ഭാസ്കറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വിനേഷ് ഫോഗട്ടിന്‍റെ അപ്പീലിൽ കോടതി വിധി ഇന്ന്; നിർണായകമാകുക അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്‍റെ നിലപാട്

അവള്‍ ചെറിയ കുട്ടിയാണ്. അവൾക്ക് വിവാഹപ്രായമൊന്നും ആയിട്ടില്ല. അതിനെക്കുറിച്ച് ചിന്തുക്കുന്നതുപോലുമില്ലെന്ന് പറഞ്ഞ രാം കിഷന്‍ ഭാക്കര്‍ വൈറല്‍ വീഡിയോയെക്കുറിച്ച് പ്രതികരിച്ചില്ല. അതേസമയം, സുമേധ ഭാക്കര്‍ സ്വന്തം മകനെപ്പോലെയാണ് നീരജ് ചോപ്രയെ കാണുന്നതെന്ന് രാം കിഷന്‍ ഭാക്കര്‍ പറഞ്ഞു.

നീരജിന്‍റെ അമ്മാവൻ ഭീം ചോപ്രയും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. നീരജ് രാജ്യത്തിന് മെഡല്‍ സമ്മാനിച്ചപ്പോള്‍ ഇന്ത്യ മുഴുവന്‍ അറിഞ്ഞതുപോലെ നീരജ് വിവാഹം കഴിക്കുമ്പോഴും രാജ്യം മുഴുവനും അറിയുമെന്ന് ഭീം ചോപ്ര പറഞ്ഞു. മനുവും നീരജും ഹരിയാനയില്‍ നിന്നുള്ള താരങ്ങളാണ്.

നീരജിനെ പിന്നിലാക്കി ജാവലിന്‍ സ്വര്‍ണം നേടിയ പാക് താരം അര്‍ഷാദ് നദീമിന് ഭാര്യ പിതാവിന്‍റെ സമ്മാനം എരുമ

ജാവലിന്‍ ഫൈനലില്‍ സുവര്‍ണ പ്രതീക്ഷയുമായിറങ്ങിയ നിലവിലെ ചാമ്പ്യൻ കൂടിയായിരുന്ന നീരജ് ചോപ്രയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പാകിസ്ഥാന്‍റെ അര്‍ഷാദ് നദീമാണ് ഒളിംപിക് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.  വെള്ളി നേടിയ നീരജ് എറിഞ്ഞത് 89.45 മീറ്ററായിരുന്നു. നേരത്തെ ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും വെങ്കലം നേടിയ മനു ഒരു ഒളിംപിക്സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios