Asianet News MalayalamAsianet News Malayalam

നീരജിനെ പിന്നിലാക്കി ജാവലിന്‍ സ്വര്‍ണം നേടിയ പാക് താരം അര്‍ഷാദ് നദീമിന് ഭാര്യ പിതാവിന്‍റെ സമ്മാനം എരുമ

മെഡൽ നേട്ടത്തിന് പിന്നാലെ അർഷാദിനെ ഏറ്റെടുക്കാൻ ആളുകളുടെ കൂട്ടയിടി ആണെങ്കിലും തനിക്കുള്ള പിന്തുണ രാജ്യത്തെ മറ്റു താരങ്ങൾക്കും കിട്ടണമെന്ന് അർഷാദ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Arshad Nadeem gets special gift from father in law for Gold Medal win Javelin Throw at Paris Olympics
Author
First Published Aug 12, 2024, 4:30 PM IST | Last Updated Aug 12, 2024, 4:30 PM IST

കറാച്ചി: പാരീസ് ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയെ മറികടന്ന് സ്വര്‍ണം നേടിയ പാക് താരം അര്‍ഷാദ് നദീമിന് ഭാര്യ അയേഷയുടെ പിതാവ് സമ്മാനമായി നല്‍കിയത് എരുമയെ. അര്‍ഷാദിന്‍റെ ഭാര്യ പിതാവായ മുഹമ്മദ് നവാസാണ് ഒളിംപിക് ചാമ്പ്യന് എരുമയെ സമ്മാനമായി നല്‍കിയത്. തങ്ങളുടെ വിഭാഗത്തില്‍ എരുമയെ സമ്മാനം നല്‍കുന്നത് വലിയ ആദരമാണെന്ന് നവാസ് പറഞ്ഞു.

പാരമ്പര്യമായി എരുമയെ സമ്മാനമായി നല്‍കുക എന്നത് ഞങ്ങളുടെ വിഭാഗത്തിലെ വലിയൊരു ആചാരമാണ്. ആറ് വര്‍ഷം മുമ്പ് തന്‍റെ മകളെ വിവാഹം കഴിക്കുമ്പോള്‍ അര്‍ഷാദ് നദീം ചെറിയ ജോലികൾ ചെയ്ത് ജീവിതച്ചെലവ് കണ്ടെത്താന്‍ പോലും പാടുപെടുകയായിരുന്നു. പക്ഷെ അന്നും അദ്ദേഹത്തിന് സ്പോര്‍ട്സിനോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നു. വീട്ടിലായിരിക്കുമ്പോഴും ജാവലിന്‍ പരിശീലനം തുടരുമായിരുന്നുവെന്നും നവാസ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇംഗ്ലണ്ട് ബാറ്റിംഗ് ഇതിഹാസം ഗ്രഹാം തോര്‍പ്പിന്‍റെ മരണം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ

പ‍ഞ്ചാബിലെ ചെറിയൊരു ഗ്രാമമായ ഖനേവാളില്‍ നിന്ന് വരുന്ന നദീം ഇപ്പോഴും മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്.  ജാവലിൻ വാങ്ങാൻ പണം ഇല്ലാതെ ബുദ്ധിമുട്ടിയ ദിവസങ്ങൾ അർഷാദ് മറികടന്നിട്ടും അധികം നാളായിട്ടില്ല. നദീം അയേഷ ദമ്പതികള്‍ക്ക് മൂന്ന് മക്കളുണ്ട്. പരിമിതമായ ജീവിത സാഹചര്യങ്ങളില്‍ നിന്നു വന്നാണ് നദീം ഒളിംപിക്സില്‍ സ്വര്‍ണം നേടി രാജ്യത്തിന്‍റെ അഭിമാനമായത്. ഒളിംപിക്സ് ചരിത്രത്തില്‍ പാകിസ്ഥാന്‍ നേടുന്ന ആദ്യ വ്യക്തിഗത സ്വര്‍ണം കൂടിയാണിത്.

മെഡൽ നേട്ടത്തിന് പിന്നാലെ അർഷാദിനെ ഏറ്റെടുക്കാൻ ആളുകളുടെ കൂട്ടയിടി ആണെങ്കിലും തനിക്കുള്ള പിന്തുണ രാജ്യത്തെ മറ്റു താരങ്ങൾക്കും കിട്ടണമെന്ന് അർഷാദ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പാകിസ്ഥാൻ സർക്കാർ സഹായിക്കുന്നുണ്ടെങ്കിലും അത്‌ലറ്റിക്സിനു മാത്രമായി രാജ്യത്ത് ഒരു സ്റ്റേഡിയം വേണമെന്നും ഒരുപാട് ഇനങ്ങൾ  ഉള്ളതിനാൽ പരിശീലനത്തിന്  അവസരം വേണമെന്നും അര്‍ഷാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മെഡല്‍ നേടാതെയും പാരീസിലെ ട്രാക്കില്‍ താരമായി ഒളിംപിക്സിലെ 'സെക്സിയസ്റ്റ് അത്‌ലറ്റ്' അലിക

ഫൈനലില്‍ സുവര്‍ണ പ്രതീക്ഷയുമായിറങ്ങിയ നിലവിലെ ചാമ്പ്യൻ കൂടിയായിരുന്ന ഇന്ത്യയുടെ നീരജ് ചോപ്രയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 92.97 മീറ്റര്‍ ദൂരം താണ്ടിയാണ് അര്‍ഷാദ് ഒളിംപിക് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്.  വെള്ളി നേടിയ നീരജ് എറിഞ്ഞത് 89.45 മീറ്ററായിരുന്നു. ഇന്നലെ പാകിസ്ഥാനിലെത്തിയ അര്‍ഷാദിന് വിരോചിത വരവേല്‍പ്പായിരുന്നു ലഭിച്ചത്. ഞായറാഴ്ച ലാഹോര്‍ വിമാനത്താവളത്തിലെത്തിയ അര്‍ഷാദിനെ എത്തിയ വിമാനത്തിന് വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് ലാഹോര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിക്കെത്തിയിട്ടും ആയിരക്കണക്കിനാരാധകരാണ് അര്‍ഷാദിനെ സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios