ബാങ്കോക്ക്: മോട്ടോ ജിപിയിൽ, റെപ്സോള്‍ ഹോണ്ടയുടെ മാര്‍ക് മാര്‍ക്വസ് വീണ്ടും ലോകചാംപ്യന്‍. തായ് ഗ്രാന്‍പ്രീയിൽ, നാടകീയ ജയത്തോടെയാണ് , സ്പാനിഷ് റൈഡറുടെ കിരീടധാരണം. അവസാന കോര്‍ണറില്‍ , യമഹയുടെ യുവ റൈഡര്‍ , ഫാബിയോ ക്വാര്‍ട്ടറാറോയെ പിന്തള്ളിയാണ് മാര്‍ക്വസ് കിരീടം നേടിയത്.

സീസണില്‍ 4 മത്സരം ബാക്കി നില്‍ക്കെയാണ് മാര്‍ക്വസ് കിരീടം ഉറപ്പിച്ചത്. കിരീടപ്പോരാട്ടത്തിൽ , പ്രധാന എതിരാളിയായ ആന്ദ്രേയ ഡൊവിസിയോസോ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും മാര്‍ക്വസിന് നേട്ടമായി. കഴിഞ്ഞ 7 സീസണിൽ മാര്‍ക്വസിന്‍റെ ആറാം കിരീടമാണിത്.

8 പ്രീമിയര്‍ ക്ലാസ് കിരീടം നേടിയ ജിയാകോമോ അഗോസ്റ്റിനിയും , 7 കിരീടം നേടിയ വലന്‍റിനോ റോസിയും മാത്രമാണ് മാര്‍ക്വസിന് മുന്നിൽ.26കാരനായ മാര്‍ക്വസ് 2 പേരെയും പിന്തള്ളുമെന്നാണ് വിലയിരുത്തൽ. മോട്ടോ ത്രീയിലും, മോട്ടോ ടുവിലും, മാര്‍ക്വസ് ഓരോ കിരീടം വീതം നേടിയിട്ടുണ്ട്.