മോസ്‌കോ: ഇന്ത്യന്‍ വനിത ബോക്‌സിങ് താരം മേരി കോം ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പിന്റെ സെമിയില്‍ പുറത്ത്. തുര്‍ക്കിയുടെ ബുസെനാസ് കാകിറോഗ്ലുന്‍സിനോട് 4-1ന് പരാജയപ്പെട്ടാണ് മേരി കോം വെങ്കലത്തില്‍ ഒതുങ്ങിയത്. രണ്ടാം സീഡായിരുന്നു കാകിറോഗ്ലുന്‍സ്. മേരി മൂന്നാം സീഡായിരുന്നു. നിലവിലെ യൂറോപ്യന്‍ ചാംപ്യനും യൂറോ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമാണ് ബുസെനാസ്. 

ഫൈനലിലെത്തിയാല്‍ ടോക്ക്യോ ഒളിംപിക്‌സിനുള്ള യോഗ്യതാ ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാനും മേരി കോമിന് അവസരം ലഭിക്കുമായിരുന്നു. മഞ്ജു റാണി, ജമുന ബോറോ, ലൊവ്ലിന എന്നിവര്‍ക്കും ഇന്ന് സെമി ഫൈനല്‍ മത്സരങ്ങള്‍ ഉണ്ട്.