മോസ്‌കോ: ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മേരി കോം ക്വാർട്ടർ ഫൈനലിൽ. മൂന്നാം സീഡായ മേരി കോം, പ്രീക്വാർട്ടറിൽ തായ്‍ലൻഡ് താരം ജൂതമസ് ജിറ്റ്പോംഗിനെ തോൽപിച്ചു. സ്കോര്‍ 5-0. 51 കിലോ വിഭാഗത്തിൽ മത്സരിച്ച മേരി കോം 5.0നാണ് തായ്‍ലൻഡ് താരത്തെ തകർത്തത്. 36കാരിയായ മേരി കോം ആറു തവണ ലോക ചാമ്പ്യനായിട്ടുണ്ട്.

ആദ്യ റൗണ്ടിൽ മേരി കോമിന് ബൈ ലഭിച്ചിരുന്നു. ലോക ചാംപ്യന്‍ഷിപ്പില്‍ മേരി കോം ഇതിന് മുന്‍പ് നേടിയിട്ടുള്ള ആറ് മെഡലും 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു. 51 കിലോ വിഭാഗത്തില്‍ മുന്‍പ് മത്സരിച്ച രണ്ട് തവണയും ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ റഷ്യയിൽ ഇക്കുറി കാര്യങ്ങള്‍ മാറുമെന്നാണ് 36കാരിയായ മേരിയുടെ പ്രതീക്ഷ.

മേരി കോം ജയിച്ചപ്പോള്‍ 75 കിലോ വിഭാഗം  പ്രീ ക്വാര്‍ട്ടറില്‍ സവീറ്റി ബൂറയുടെ തോല്‍വി ഇന്ത്യക്ക് നിരാശയായി. കടുത്ത പോരാട്ടത്തിനൊടുവില്‍ ബൂറ രണ്ടാം സീഡും യൂറോപ്യന്‍ ചാമ്പ്യനുമായ ലോറന്‍ പ്രൈസിനോടാണ് തോല്‍വി വഴങ്ങിയത്. സ്കോര്‍ 3-1.