Asianet News MalayalamAsianet News Malayalam

വിംബിൾഡൺ: ഹർക്കസിനെ വീഴ്ത്തി മാറ്റിയോ ബെരെറ്റിനി ഫൈനലിൽ

ബരെറ്റിനിയുടെ ആദ്യ ​ഗ്രാസ്ലാം ഫൈനലാണിത്. ജയത്തോടെ വിംബിൾഡൺ സിം​ഗിൾസ് ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമെന്ന റെക്കോർഡും ബെരെറ്റിനിക്ക് സ്വന്തമായി.

Matteo Berrettini beat Hubert Hurkacz, enters Wimbeldon Final
Author
London, First Published Jul 9, 2021, 9:23 PM IST

ലണ്ടൻ: ഇറ്റാലിയൻ താരം മാറ്റിയോ ബെരെറ്റിനി വിംബിൾഡൺ ടെന്നീസ് പുരുഷ വിഭാ​ഗം സിം​ഗിൾസ് ഫൈനലിലെത്തി. ക്വാർട്ടറിൽ റോജർ ഫെഡററെ അട്ടിമറിച്ചെത്തിയ പോളണ്ട് താരം ഹ്യൂബർട്ട് ഹർക്കസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകളിൽ മറികടന്നാണ് ഏഴാം സീ‍ഡായ ബരെറ്റിനിയുടെ ഫൈനൽ പ്രവേശനം. സ്കോർ 6-3, 6-0, 6-7, 6-4.

നൊവാക് ജോക്കോവിച്ച്-ഡെനിസ് ഷൊപോലോവ് രണ്ടാം സെമിയിലെ വിജയിയെയാണ് ബരെറ്റിനി കിരീടപ്പോരാട്ടത്തിൽ നേരിടുക. ഫെഡററെ തോൽപ്പിച്ച ക്വാർട്ടർ മത്സരത്തിൽ പുറത്തെടുത്ത മികവിന്റെ അടുത്തൊന്നും എത്താൻ ബെറേറ്റിനിക്കെതിരായ സെമി പോരാട്ടത്തിൽ ഹർക്കാസിന് കഴിഞ്ഞില്ല.

ബരെറ്റിനിയുടെ ആദ്യ ​ഗ്രാസ്ലാം ഫൈനലാണിത്. ജയത്തോടെ വിംബിൾഡൺ സിം​ഗിൾസ് ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമെന്ന റെക്കോർഡും ബെരെറ്റിനിക്ക് സ്വന്തമായി. വംബിൾഡൺ ഫൈനലിലെത്തിയെന്നത് വിശ്വസിക്കാൻ പോലുമാകുന്നില്ലെന്നും സ്വപ്നം പോലും കാണാനാകാത്ത നേട്ടമാണിതെന്നും ബരെറ്റിനി മത്സരശേഷം പറഞ്ഞു.

fitindia.gov.in/road-to-tokyo-2020/S1Y6VkA8BmGxrKuYfs1/IA==

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios