മേഴ്‌സി കുട്ടന്‍റെ അനുഭവ സമ്പത്ത് സ്പോർട്‌സ് കൗൺസിലിനും കായിക കേരളത്തിനും മുതൽക്കൂട്ടാകുമെന്ന് മന്ത്രി ഇ.പി.ജയരാജൻ

തിരുവനന്തപുരം: സംസ്ഥാന സ്പോർട്‌സ് കൗൺസിൽ പ്രസിഡന്‍റായി ഒളിമ്പ്യൻ മേഴ്‌സി കുട്ടനെ തെരഞ്ഞെടുത്തു. 2016ൽ സ്പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്‍റായിരുന്നു. മേഴ്‌സി കുട്ടന്‍റെ അനുഭവ സമ്പത്ത് സ്പോർട്‌സ് കൗൺസിലിനും കായിക കേരളത്തിനും മുതൽക്കൂട്ടാകുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കായികഭരണത്തിന്‍റെ തലപ്പത്ത് കായിക താരങ്ങളെ നിയമിക്കുകയെന്ന എൽഡിഎഫ് സർക്കാർ നയത്തിന്‍റെ ഭാഗമായാണ് മേഴ്‌സി കുട്ടന്‍റെ നിയമനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.