Asianet News MalayalamAsianet News Malayalam

കൊവിഡ് 19: മാണാക്കോ ഗ്രാന്റ് പ്രി റദ്ദാക്കി, ബഹ്‌റൈന്‍ ഗ്രാന്റ് പ്രി മാറ്റിവച്ചു

മറ്റൊരു ദിവസത്തേക്ക് മാറ്റുക സാധ്യമല്ലാത്തതിനാലാണ് മത്സരം ഉപേക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫോര്‍മുല വണ്‍ സീസണ് തുടക്കമിടുന്ന മാര്‍ച്ച് 15ലെ മെല്‍ബണ്‍ ഗ്രാന്‍പ്രീയും മാറ്റിവച്ചിട്ടുണ്ട്.
 

monaco grand prix cancelled and Bahrain postponed
Author
Monaco, First Published Mar 21, 2020, 3:56 PM IST

മൊണാക്കോ: കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഫോര്‍മുല വണ്ണിലെ മൊണാക്കോ ഗ്രാന്റ് പ്രി റദ്ദാക്കി. 1955ല്‍ തുടങ്ങിയ മൊണാക്കോ ഗ്രാന്റ് പ്രി ചരിത്രത്തില്‍ ആദ്യമായാണ് ഉപേക്ഷിക്കുന്നത്. മെയ് 24നാണ് മൊണാകോ ഗ്രാന്റ് പ്രി നടക്കേണ്ടിയിരുന്നത്. നേരത്തെ ഡച്ച്, സ്പാനിഷ് ഗ്രാന്റ് പ്രീകള്‍ക്കൊപ്പം മൊണാക്കോ ഗ്രാന്റ് പ്രീയും നീട്ടിവെച്ചിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ അനുകൂലമല്ലാത്തതിനാല്‍ മത്സരം റദ്ദാക്കുകയായിരുന്നു.

മറ്റൊരു ദിവസത്തേക്ക് മാറ്റുക സാധ്യമല്ലാത്തതിനാലാണ് മത്സരം ഉപേക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫോര്‍മുല വണ്‍ സീസണ് തുടക്കമിടുന്ന മാര്‍ച്ച് 15ലെ മെല്‍ബണ്‍ ഗ്രാന്‍പ്രീയും മാറ്റിവച്ചിട്ടുണ്ട്. നേരത്തെ ബഹ്‌റൈന്‍ ഗ്രാന്റ് പ്രീ കാഴ്ചക്കാരില്ലാതെ നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.

ഈ മാസം 19 മുതല്‍ 22 വരെയാണ് ഫോര്‍മുല വണ്‍ ഗള്‍ഫ് എയര്‍ ബഹ്‌റൈന്‍ ഗ്രാന്റ് പ്രി നടത്താന്‍ നിശ്ചയിച്ചിരുന്നത്.

Follow Us:
Download App:
  • android
  • ios