Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നദാല്‍, തീം, റുബ്‌ലേവ് നാലാം റൗണ്ടില്‍

സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ നാലാം റൗണ്ടില്‍ കടന്നു. സ്‌പെനയ്‌നിന്റെ തന്നെ കരേനൊ ബുസ്റ്റയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലോക ഒന്നാം നമ്പറായ നദാല്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-1, 6-2, 6-4.

nadal into the fourth round of australian open
Author
Melbourne VIC, First Published Jan 25, 2020, 12:34 PM IST

മെല്‍ബണ്‍: സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ നാലാം റൗണ്ടില്‍ കടന്നു. സ്‌പെനയ്‌നിന്റെ തന്നെ കരേനൊ ബുസ്റ്റയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലോക ഒന്നാം നമ്പറായ നദാല്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-1, 6-2, 6-4. ഒരു തവണ മാത്രമാണ് നദാല്‍ ഓസ്‌ട്രേലിയന്‍ കിരീടം നേടിയിട്ടുള്ളത്. നദാലിനൊപ്പം ഫ്രഞ്ച് താരം ഗയേല്‍ മോണ്‍ഫില്‍സും നാലാം റൗണ്ടില് കടന്നു. എണസ്റ്റസ് ഗുല്‍ബിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മോണ്‍ഫില്‍ തകര്‍ത്തത്. സ്‌കോര്‍ 7-6, 6-4, 6-3. 

മറ്റൊരു മത്സരത്തില്‍ അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ഡൊമിനിക്ക് തീം നാലാം റൗണ്ടില്‍ കടന്നു. 2-6, 4-6, 7-6, 4-6 എന്ന സ്‌കോറിനായിരുന്നു ഓസ്ട്രിയന്‍ താരത്തിന്റെ ജയം. ഡിയേഗോ ഗോഫിനെ മറികടന്ന് റഷ്യന്‍ താരം ആേ്രന്ദ റുബ്‌ലേവും നാലാം റൗണ്ടിലെത്തി. ബെല്‍ജിയന്‍ താരത്തിനെതിരെ 6-2, 6-7, 4-6, 6-7 എന്ന സ്‌കോറിനായിരുന്നു റുബ്‌ലേവിന്റെ ജയം. 

ഓസ്ട്രേലിയന്‍ ഓപ്പണ്‍: അട്ടിമറിയില്‍ നിന്ന് രക്ഷപ്പെട്ട് റോജര്‍ ഫെഡറര്‍, വിജയം അഞ്ച് സെറ്റുകള്‍ക്ക് ശേഷം
 

വനിതാ വിഭാഗത്തില്‍ സിമോണ ഹാലെപ്പ്, അനെറ്റ് കോന്റവീറ്റ്, ഇഗ സ്വിയറ്റെക്, ആഗ്വലിക് കെര്‍ബര്‍, അനസ്റ്റാസിയ പാവ്‌ല്യുചെങ്കോവ എന്നിവരും നാലാം റൗണ്ടിലെത്തി.

Follow Us:
Download App:
  • android
  • ios