സിദ്ധാര്‍ത്ഥ് ഉപയോഗിച്ച വാക്ക് സ്ത്രീവിരുദ്ധമെന്ന് വനിതാ കമ്മിഷന്‍. പിന്നാലെ താരത്തിന് നോട്ടീസ് അയക്കുകയും ചെയ്തു. കൂടാതെ സൈനയുടെ ഭര്‍ത്താവ് പരുപള്ളി കശ്യപ്, ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ, ബിജെപി നേതാവും സിനിമ താരവുമായ ഖുഷ്ബു എന്നിവരെല്ലാം സിദ്ധാര്‍ത്ഥിനെതിരെ രംഗത്ത് വന്നു.

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേവാളിനെതിരായ (Saina Nehwal) വിവാദ ട്വീറ്റില്‍ തെന്നിന്ത്യന്‍ ചലച്ചിത്രതാരം സിദ്ധാര്‍ത്ഥിനെതിരെ (Actor Siddharth) കടുത്ത പ്രതിഷേധം. സിദ്ധാര്‍ത്ഥ് ഉപയോഗിച്ച വാക്ക് സ്ത്രീവിരുദ്ധമെന്ന് വനിതാ കമ്മിഷന്‍. പിന്നാലെ താരത്തിന് നോട്ടീസ് അയക്കുകയും ചെയ്തു. കൂടാതെ സൈനയുടെ ഭര്‍ത്താവ് പരുപള്ളി കശ്യപ് (Parupalli Kashyap), ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേഖ ശര്‍മ, ബിജെപി നേതാവും സിനിമ താരവുമായ ഖുഷ്ബു എന്നിവരെല്ലാം സിദ്ധാര്‍ത്ഥിനെതിരെ രംഗത്ത് വന്നു.

എല്ലാത്തിന്റേയും തുടക്കം സൈന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് ട്വീറ്ററിലിട്ട കുറിപ്പിലൂടെയാണ്. പ്രധാനമന്ത്രിയെ പഞ്ചാബില്‍ തടഞ്ഞുവച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് സൈന ട്വീറ്റിട്ടത്. ട്വീറ്റില്‍ പറയുന്നതിങ്ങനെ... ''സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച്ച ചെയ്താല്‍, ഒരു രാജ്യത്തിനും സ്വയം സുരക്ഷിതമെന്ന് പറയാനാവില്ല. കിട്ടാവുന്നതില്‍ ഏറ്റവും ശക്തമായ വാക്കുപയോഗിച്ച് ഞാനിക്കാര്യത്തില്‍ അപലപിക്കുന്നു. അരാജകവാദികള്‍ പ്രധാനമന്ത്രി മോദിക്കെതിരെ നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണമാണിത്.'' സൈന കുറിച്ചിട്ടു.

Scroll to load tweet…

ഇക്കാര്യം സിദ്ധാര്‍ത്ഥ് റീട്വീറ്റ് ചെയ്തു. അതോടൊപ്പം ഒരു കുറിപ്പുമുണ്ടായിയുരുന്നു. കുറിപ്പിലെ ഒരു വാക്കാണ് സിദ്ധാര്‍ത്ഥിനെ കെണിയിലാക്കിയത്. ട്വീറ്റ് വിവാദത്തിലായതോടെ സിദ്ധാര്‍ത്ഥ് വിശദീകരണവുമായെത്തി. ആ വാക്ക് ഉപയോഗിക്കാനുണ്ടായ സാഹചര്യവും എവിടെ നിന്നാണുണ്ടായതെന്നും മറ്റും സിദ്ധാര്‍ത്ഥ് വിശദികരിച്ചിട്ടുണ്ട്. മോശം രീതിയില്‍ വ്യാഖ്യാനിക്കരുതെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Scroll to load tweet…
Scroll to load tweet…


എന്നാല്‍ വിശദീകരണമൊന്നും പലരും ചെവികൊണ്ടില്ല. താരത്തിനെതിരെ കടുത്ത ഭാഷയില്‍ തന്നെ പ്രമുഖര്‍ പ്രതികരിച്ചു. ഇതിര്‍ രേഖ ശര്‍മയുടെ ട്വീറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു. സിദ്ധാര്‍ത്ഥിന്റെ അക്കൗണ്ട് എന്തിനാണ് നിലനിര്‍ത്തുന്നതെന്ന് അവര്‍ ട്വിറ്റര്‍ ഇന്ത്യയോട് തന്നോ ചോദിച്ചു. ''ഇയാള്‍ ചില പാഠങ്ങള്‍ ഉള്‍കൊള്ളേണ്ടതുണ്ട്. എന്തിനാണ് ഈ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോഴും വച്ചുകൊണ്ടിരിക്കുന്നത്.'' രേഖ ചോദിച്ചു. 

Scroll to load tweet…


ഖുഷ്ബുവും താരത്തിനെതിരെ രംഗത്തെത്തി. ''സിദ്ധ്, നിങ്ങളെന്റെ സുഹൃത്താണ്. ഒരിക്കലും ഇത്തരത്തില്‍ ഒരു പ്രസ്താവന നിങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചില്ല. നിങ്ങളെ കുറിച്ച് ആരും അഭിമാനം കൊളളുന്നുണ്ടാവില്ല. ഒരു വ്യക്തിയോടുള്ള വിദ്വേഷം കൊണ്ടുനടക്കരുത്.'' ഖുഷ്ബു വ്യക്തമാക്കി.

Scroll to load tweet…


കശ്യപും വെറുതെയിരുന്നില്ല. ''ഈ ട്വീറ്റ് ഞങ്ങളെ വേദനിപ്പിക്കുന്നു. നിങ്ങള്‍ക്ക് അഭിപ്രായം പറയാം. പക്ഷേ അല്‍പംകൂടി മാന്യമായ വാക്കുകള്‍ ഉപയോഗിക്കാം. നിങ്ങള്‍ യാതൊരു സങ്കോചവുമില്ലാതെയാണ് ഈ വാക്കുകള്‍ ഉപയോഗച്ചതെന്നാണ് ഞാന്‍ കരുതുന്നത്.'' എന്നാല്‍ ഒരിക്കലും അങ്ങനെയല്ലെന്ന അര്‍ത്ഥത്തിലുള്ള ഹാഷ് ടാഗും കശ്യപ് ഉപയോഗിച്ചിട്ടുണ്ട്.

Scroll to load tweet…

സദ് ഗുരു ജഗ്ഗി വാസുദേവും സിദ്ധാര്‍ത്ഥിന്‍റെ ട്വീറ്റിനെതിരെ രംഗത്തുവന്നു.

Scroll to load tweet…

ക്രിക്കറ്റ് താരം സുരേഷ് റെയ്നയും സൈനക്ക് പിന്തുണയുമായി രംഗത്തെത്തി.

Scroll to load tweet…