വനിതകളുടെ പോൾവോൾട്ടിൽ ദേശീയ റെക്കോർഡോടെയാണ് നിവ്യ ഒന്നാം സ്ഥാനത്ത് എത്തിയത്

ഗുണ്ടൂര്‍: ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റിൽ കേരളത്തിന്‍റെ നിവ്യ ആന്‍റണിക്ക് സ്വർണം. വനിതകളുടെ പോൾവോൾട്ടിൽ ദേശീയ റെക്കോർഡോടെയാണ് നിവ്യ ഒന്നാം സ്ഥാനത്ത് എത്തിയത്. 3.75 മീറ്റർ ഉയരം മറികടന്നാണ് നിവ്യ ദേശീയ റെക്കോർഡ് സ്വന്തമാക്കിയത്. 3.50 മീറ്റർ ഉയരം മറികടന്ന കേരളത്തിന്‍റെ ബ്ലെസി കുഞ്ഞുമോനാണ് വെങ്കലം.