116 പോയിന്‍റുമായി കേരളം ഒന്നാം സ്ഥാനത്ത്. അവസാന ദിനമായ ഇന്ന് പതിനാറ് ഫൈനൽ. 

ലക്‌നൗ: ദേശീയ സീനി‍യ‍‍ർ അത്‍ലറ്റിക് മീറ്റിൽ 116 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇന്നലെ രണ്ട് സ്വർണം ഉൾപ്പെട ആറ് മെഡലാണ് നേടിയത്. വനിതകളുടെ പോൾവോൾട്ടിൽ കേരള താരങ്ങൾ മൂന്ന് മെഡലും സ്വന്തമാക്കി. കൃഷ്ണ രചൻ സ്വർണവും നിവ്യ ആന്റണി വെള്ളിയും സിഞ്ജു പ്രകാശ് വെങ്കലവും നേടി. കൃഷ്ണ രചൻ 3.80 മീറ്റർ ഉയരം മറികടന്ന് ഒന്നാം സ്ഥാനത്തെത്തി. നിവ്യ 3.60 മീറ്ററും സിഞ്ജു 3.30 മീറ്ററുമാണ് മറികടന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പതിനായിരം മീറ്ററിൽ ടി. ഗോപിയാണ് കേരളത്തിന്‍റെ രണ്ടാം സ്വർണം നേടിയത്. പുരുഷൻമാരുടെ ഹൈജംപിൽ ജിയോ ജോസ് വെള്ളിയും വനിതകളുടെ 400 മീറ്ററിൽ ജിസ്ന മാത്യു വെങ്കലവും നേടി. 2.21 മീറ്റർ ചാടിയാണ് ജിയോ വെള്ളി നേടിയത്. ജിസ്ന 53.08 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വെങ്കലം നേടിയത്. മീറ്റിന്‍റെ അവസാന ദിനമായ ഇന്ന് പതിനാറ് ഫൈനൽ നടക്കും.