തിരുവനന്തപുരം: ദേശീയ സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനുള്ള 31 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യന്‍ ഗെയിംസ് മെഡൽ ജേതാക്കളായ പ്രമുഖരുടെ സാന്നിധ്യമാണ് സവിശേഷത. ജിന്‍സൺ ജോൺസൺ 800, 1500 മീറ്ററുകളിലും കെ ടി ഇര്‍ഫാന്‍ 20 കിലോമീറ്റര്‍ നടത്തത്തിലും എം ശ്രീശങ്കര്‍ ലോംഗ്‌ജംപിലും ടി ഗോപി 5000, 10000 മീറ്ററുകളിലും മത്സരിക്കും.

വനിതാ വിഭാഗത്തില്‍ പി യു ചിത്ര 800, 1500 മീറ്ററുകളിലും നീന പിന്‍റോ ലോംഗ്‌ജംപിലും ജിസ്‌ന മാത്യു, വി കെ വിസ്‌മയ എന്നിവര്‍ 400 മീറ്ററിലും മത്സരിക്കും. ജെസി ജോസഫ്, അബിതാ മേരി മാനുവല്‍, സിഞ്ചു പ്രകാശ്, കുഞ്ഞുമുഹമ്മദ്, ജിത്തു ബേബി, മുഹമ്മദ് അഫ്‌സല്‍, എന്നിവരും ടീമിലുണ്ട്.

ഈ മാസം 20 മുതൽ പാലക്കാട് കേരളത്തിന്‍റെ പരിശീലന ക്യാംപ് തുടങ്ങും. എന്നാല്‍ ദേശീയ ക്യാംപിലുള്ളവര്‍ പങ്കെടുത്തേക്കില്ല. ഈ മാസം 27 മുതൽ 30 വരെ ലഖ്‌നൗവിലാണ് ചാംപ്യന്‍ഷിപ്പ്.