സംഗ്രൂര്‍: ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന്റെ ആൻസി സോജൻ വേഗമേറിയ പെൺകുട്ടി. മീറ്റില്‍ കേരള നേടുന്ന ആദ്യ സ്വര്‍ണമാണിത്. 12.08 സെക്കന്‍റിലാണ് അന്‍സി 100 മീറ്റര്‍ പിന്നിട്ടത്. ആദ്യ 60 മീറ്റര്‍ പിന്നിടുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു ആന്‍സി അവസാന 40 മീറ്ററില്‍ അത്ഭുതം കാട്ടുകയായിരുന്നു. നാട്ടിക ഫിഷറീസ് സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ഥിയാണ്. 

എന്നാല്‍, ആണ്‍കുട്ടികളില്‍ ആര്‍ കെ സൂര്യജിത്തിന് എട്ടാം സ്ഥാനത്തേ ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞുള്ളൂ. നേടി. ലോംങ്‌ജംപിലും 200 മീറ്ററിലും ആന്‍സി ട്രിപ്പിള്‍ സ്വര്‍ണം പ്രതീക്ഷിച്ചിറങ്ങും. സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മിന്നും താരമായിരുന്നു ആന്‍സി സോജന്‍. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഗൗരി നന്ദന വെങ്കലം സ്വന്തമാക്കി. സംഗ്രൂരിലെ തണുപ്പ് കേരളത്തില്‍ നിന്നുള്ള അത്‌ലറ്റുകള്‍ക്ക് വലിയ വെല്ലുവിളിയാവുന്നുണ്ട്.