ദില്ലി: ഇന്ന് ദേശീയ കായികദിനം. മൂന്ന് ഒളിംപിക്‌സുകളില്‍ രാജ്യത്തിന് സ്വര്‍ണമെഡൽ സമ്മാനിച്ച ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന്‍റെ ജന്മദിനമാണ് കായികദിനമായി ആഘോഷിക്കുന്നത്. ദേശീയ കായിക പുരസ്‌കാരങ്ങള്‍ ദില്ലിയിൽ രാഷ്‌ട്രപതി ഇന്ന് സമ്മാനിക്കും. 

രാജീവ് ഗാന്ധി ഖേല്‍‌രത്ന പുരസ്‌കാരം ഗുസ്‌തിതാരം ബജ്‌റംഗ് പൂനിയക്കും പാരാ അത്‍‍ലറ്റ് ദീപാ മാലിക്കിനുമാണ് സമ്മാനിക്കുക. രണ്ട് മലയാളികള്‍ക്കും ഇന്ന് കായികപുരസ്കാരം സമ്മാനിക്കും. മികച്ച പരിശീലകനുള്ള ദ്രോണാചാര്യ പുരസ്‌കാരം ബാഡ്‌മിന്‍റൺ കോച്ച് യു വിമൽകുമാറും ധ്യാന്‍ചന്ദ് പുരസ്‌കാരം ഒളിംപിക് മെഡൽ ജേതാവായ മാനുവേൽ ഫ്രെഡറിക്‌സും ഏറ്റുവാങ്ങും.

ചെക് റിപ്പബ്ലിക്കില്‍ പരിശീലനം നടത്തുന്ന മലയാളി അത്‌ലറ്റ് മുഹമ്മദ് അനസ് ഇന്നത്തെ ചടങ്ങിൽ പങ്കെടുക്കില്ല.