മുംബൈ: ഇന്ത്യയിലെ ആദ്യ എൻ ബി എ പോരാട്ടത്തിൽ ഇന്ത്യാനാ പേസേഴ്സിന് ജയം. സാക്രമെന്‍റോ കിംഗ്സിനെ ഒരു പോയിന്‍റിനാണ് ഇന്ത്യാനാ പേസേഴ്സ് തോൽപിച്ചത്. പ്രീ സീസൺ പോരാട്ടമായിരുന്നെങ്കിലും മുംബൈയിലെ കാണികൾക്ക് മുന്നിൽ ഇന്ത്യാനാ പേസേഴ്സും സാക്രമെന്‍റോ കിംഗ്സും പുറത്തെടുത്തത് ഉഗ്രൻ പോരാട്ടം. ആദ്യ മൂന്ന് ക്വാർട്ടറുകളിലും സാക്രമെന്‍റോ മുന്നിട്ടുനിന്നെങ്കിലും ഇന്ത്യാനാ ശക്തമായി തിരിച്ചുവന്നു.

നിശ്ചിതസമയം പൂർത്തിയായപ്പോൾ ഇരുടീമിനും 118 പോയിന്‍റ് വീതം. കളി അഞ്ച് മിനിറ്റ് എക്സ്ട്രാ ടൈമിലേക്ക്. ജയപരാജയം മാറിമറിഞ്ഞു. ഒടുവിൽ 131നെതിരെ 132 പോയിന്‍റിന് ജയം ഇന്ത്യാനാ പേസേഴ്സിനൊപ്പം. മുപ്പത് പോയിന്‍റ് നേടിയ ആന്തണി വാറനാണ് ഇന്ത്യാനയുടെ ടോപ് സ്കോറർ. രണ്ടാം മത്സരം ഇന്ന് നടക്കും. ഈ മാസം ഇരുപത്തിരണ്ടിനാണ് എൻ ബി എ സീസണ് തുടക്കമാവുക.