Asianet News MalayalamAsianet News Malayalam

ആദ്യ ശ്രമത്തില്‍ തന്നെ നീരജ് ചോപ്ര ഫൈനലില്‍, കൂടെ അര്‍ഷദും! കിഷോര്‍ കുമാര്‍ ജാവലിന്‍ ഫൈനലിനില്ല

ഗ്രൂപ്പ് ബിയിലാണ് ഇരുവരും മത്സരിച്ചത്. നേരത്തെ, ഗ്രൂപ്പ് എയില്‍ നിന്ന് നാല് പേര്‍ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയിരുന്നു.

neeraj chopra assured final place paris olympics javelin throw
Author
First Published Aug 6, 2024, 3:38 PM IST | Last Updated Aug 6, 2024, 3:38 PM IST

പാരീസ്: ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ ആദ്യ ഏറില്‍ തന്നെ യോഗ്യതാ മാര്‍ക്ക് മറികടന്ന് ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര. 84 മീറ്ററാണ് ഫൈനലിലെത്താന്‍ വേണ്ടിയിരുന്ന യോഗ്യതാ മാര്‍ക്ക്. ആദ്യ ശ്രമത്തില്‍ തന്നെ നീരജ് 89.34 ദൂരം പിന്നിട്ടു. നീരജിന്റെ പ്രധാന എതിരാളികളിലൊരാളായ അര്‍ഷദ് നദീമും ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യത നേടി. 86.59 മീറ്റര്‍ എറിഞ്ഞാണ് പാക് താരം യോഗ്യ നേടിയത്. ഗ്രൂപ്പ് ബിയിലാണ് ഇരുവരും മത്സരിച്ചത്. നേരത്തെ, ഗ്രൂപ്പ് എയില്‍ നിന്ന് നാല് പേര്‍ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയിരുന്നു. ജര്‍മനിയുടെ ജോസഫ് വെബര്‍ (87.76), കെനിയയുടെ ജൂലിയന്‍ യെഗോ (85.97), ലോക ഒന്നാം നമ്പര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെജ് (85.63), ഫിന്‍ലന്‍ഡിന്റെ ടോണി കെരാനന്‍ (85.27) എന്നിവരാണ് യോഗ്യത ഉറപ്പാക്കിയ താരങ്ങള്‍.

ഏറ്റവും മികച്ച ത്രോ കുറിക്കുന്ന 12 പേര്‍ ഫൈനലിലെത്തുക. കഴിഞ്ഞ മേയില്‍ ദോഹ ഡയമണ്ട് ലീഗില്‍ വെള്ളി നേടാന്‍ പിന്നിട്ട 88.36 മീറ്ററാണ് സീസണില്‍ നീരജിന്റെ മികച്ച പ്രകടനം. അവസാനം മത്സരിച്ച പാവോ നൂര്‍മി ഗെയിംസില്‍ സ്വര്‍ണം നേടി. 85.97 മീറ്റര്‍ ദൂരമാണ് പിന്നിട്ടത്. പരിക്കിനെ തുടര്‍ന്ന് ചെക്ക് റിപ്പബ്ലിക്കിലെ ഒസ്ട്രാവ ഗോള്‍ഡന്‍ സ്പൈക് മീറ്റില്‍ നിന്ന് താരം പിന്മാറിയിരുന്നു.

ദുബെയ്ക്ക് പകരം പരാഗ്? ലങ്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ മാറ്റമുണ്ടായേക്കും; രാഹുല്‍ പുറത്തേക്ക്?

അതേസമയം, എ ഗ്രൂപ്പില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം ഇന്ത്യന്‍ താരം കിഷോര്‍ കുമാര്‍ ജന നിരാശപ്പെടുത്തി. യോഗ്യതാ മാര്‍ക്കായ 84 മീറ്റര്‍ മറികടക്കാന്‍ കിഷോറിന് സാധിച്ചില്ല. ഒമ്പതാം സ്ഥാനത്തായിട്ടാണ് താരം മത്സരം അവസാനിപ്പിച്ചത്. മൂന്ന് ശ്രമത്തിനിടെ 80.73 മീറ്റര്‍ ദൂരം എറിഞ്ഞതാണ് ഏറ്റവും മികച്ചത്. ഒരു ത്രോ ഫൗളായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ 87.54 മീറ്റര്‍ ദൂരം പിന്നിട്ടാണ് കിഷോര്‍ ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. എന്നാല്‍ അതിനടുത്തെത്തുന്ന പ്രകടനം പുറത്തെടുക്കാന്‍ കിഷോറന് സാധിച്ചില്ല.

Latest Videos
Follow Us:
Download App:
  • android
  • ios