നീരജ് ചോപ്ര ക്ലാസിക് ജാവലിൻ ത്രോ മത്സരം ഇന്ന് ബെംഗളൂരുവിൽ നടക്കും.
ബെംഗളൂരു: നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ മത്സരം ഇന്ന്. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം തുടങ്ങുക. 12 താരങ്ങളാണ് നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ മത്സരത്തിന്റെ ആദ്യ എഡിഷനില്‍ പങ്കെടുക്കുന്നത്. 2016ലെ ഒളിംപിക്‌സ് ചാംപ്യന്‍ ജര്‍മനിയുടെ തോമസ് റഹ്‌ലര്‍, കെനിയയുടെ ജൂലിയസ് യഗോ എന്നിവരാണ് നീരജ് ചോപ്രയ്‌ക്കൊപ്പം മത്സരിക്കുന്നവരില്‍ പമുഖര്‍. നീരജിനെ കൂടാതെ നാല് ഇന്ത്യന്‍ താരങ്ങളും മത്സരിക്കുന്നുണ്ട്. പരിക്കിനെ തുടര്‍ന്ന് ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സണ്‍ അവസാന നിമിഷമാണ് പിന്മാറിയത്.
ഏഷ്യന്‍ ഗെയിംസ് വെള്ളിമെഡല്‍ ജേതാവായ ഇന്ത്യയുടെ കിഷോര്‍ കുമാര്‍ ജനയ്ക്കും പരിക്കിനെ തുടര്‍ന്ന് പങ്കെടുക്കാനാകില്ല. സ്വന്തം പേരിലുള്ള മത്സരത്തില്‍ നീരജ് മികച്ച ദൂരം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നീരജിന്റെ കരിയറിലെ ഇതുവരെയുള്ള മികച്ച ദൂരം 90.23 മീറ്ററാണ്. ദോഹ ഡയമണ്ട് ലീഗില്‍ 90.23 മീറ്റര്‍ ദൂരം കണ്ടെത്തയാണ് നീരജ് ജാവലിന്‍ ത്രോയിലെ വലിയ കടമ്പ മറികടന്നത്. ഒസ്ട്രാവ ഗോള്‍ഡണ്‍ സ്പൈക്ക് അത്ലറ്റിക്സിലും നീരജിനായിരുന്നു സ്വര്‍ണം.
നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ മത്സരത്തിന് കായിക മന്ത്രാലയത്തിന്റെ പിന്തുണയും ടൂര്‍ണമെന്റിനുണ്ട്. ആദ്യം ഹരിയാനയിലെ തൗ ദേവി ലാല്‍ സ്റ്റേഡിയത്തിലാണ് മത്സരം തീരുമാനിച്ചതെങ്കിലും ലോകോത്തര നിലവാരം അനുസരിച്ചാണ് മത്സരം ബെംഗളൂരുവിലേക്ക് മാറ്റിയത്. ഒളിംപിക്‌സ് മെഡല്‍ നേടിയ തനിക്ക് രാജ്യത്തെ അത്‌ലറ്റിക്‌സിനായി ചെയ്യാനാവുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്ന് ടൂര്‍ണമെന്റിന് മുന്നോടിയായി നീരജ് പറഞ്ഞു.
പ്രമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു നീരജ്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ മത്സരം വരുന്നത്. മെയ് 24ന് ആരംഭിക്കേണ്ട ടൂര്‍ണമെന്റ് ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് മാറ്റിവച്ചത്.

