മെക്‌സിക്കന്‍ ഓപ്പണ്‍: നദാലിനേയും വാവ്‌റിങ്കയേയും അട്ടിമറിച്ച് കിര്‍ഗിയോസ് സെമിയില്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 1, Mar 2019, 4:03 PM IST
Nick Kyrgios into the semis of mexican open
Highlights

മെക്‌സിക്കന്‍ ഓപ്പണ്‍ ടെന്നിസ് പ്രീ ക്വാര്‍ട്ടറില്‍ റാഫേല്‍ നദാലിനെ അട്ടിമറിച്ചത്തിയ നിക്ക് കിര്‍ഗിയോസ് സ്റ്റാനിസ്ലാസ് വാവ്‌റിങ്കയ്‌ക്കെതിരേയും തകര്‍ത്തു. ജയത്തോടെ ഓസ്‌ട്രേലിയന്‍ താരം സെമിയിലെത്തി. 7-5, 6-7, 6-4 എന്ന സ്‌കോറിനായിരുന്നു വാവ്‌റിങ്കയ്‌ക്കെതിരെ കിര്‍ഗിയോസിന്റെ വിജയം.

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ ഓപ്പണ്‍ ടെന്നിസ് പ്രീ ക്വാര്‍ട്ടറില്‍ റാഫേല്‍ നദാലിനെ അട്ടിമറിച്ചത്തിയ നിക്ക് കിര്‍ഗിയോസ് സ്റ്റാനിസ്ലാസ് വാവ്‌റിങ്കയ്‌ക്കെതിരേയും തകര്‍ത്തു. ജയത്തോടെ ഓസ്‌ട്രേലിയന്‍ താരം സെമിയിലെത്തി. 7-5, 6-7, 6-4 എന്ന സ്‌കോറിനായിരുന്നു വാവ്‌റിങ്കയ്‌ക്കെതിരെ കിര്‍ഗിയോസിന്റെ വിജയം. ലോക റാങ്കിങ്ങില്‍ 72ാം സ്ഥാനത്താണ് കിര്‍ഗിയോസ്. 

നേരത്തെ, പ്രീ ക്വാര്‍ട്ടറില്‍ റാഫേല്‍ നദാലിനെയാണ് കിര്‍ഗിയോസ് തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു കിര്‍ഗിയോസിന്റെ വിജയം. ആദ്യ സെറ്റ് നേടിയ ശേഷമായിരുന്നു നദാലിന്റെ തോല്‍വി. സ്‌കോര്‍ 3-6, 7-6, 7-6. ഒന്നാം സീഡായ നദാല്‍ ഇവിടെ രണ്ടുതവണ ചാംപ്യനായിട്ടുണ്ട്.

loader