പാ​രീ​സ്: 200 മീ​റ്റ​ർ ഓട്ടത്തിലെ ഉസൈന്‍ ബോള്‍ട്ടിന്‍റെ ആറ് വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് അ​മേ​രി​ക്ക​യു​ടെ നോ​ഹ് ലെ​ൽ​സ്. പാരീസ് ഡയമണ്ട് ലീഗിലെ ബോള്‍ട്ടിന്‍റെ മീറ്റ് റെക്കോഡ് ആണ് അമേരിക്കന്‍ താരം തകര്‍ത്തത്. ജമൈക്കന്‍ സ്പ്രിന്‍റ്  ഇതിഹാസം ഉസൈന്‍ ബോ​ൾ​ട്ട് സ്ഥാ​പി​ച്ച 19.73 സെ​ക്ക​ൻ​ഡ് സ​മ​യം 19.64 സെ​ക്ക​ൻ​ഡാ​യി നോ​ഹ് കു​റ​ച്ചു. 

അതേസമയം, ലോക ചാമ്പ്യനായ തുര്‍ക്കിയുടെ റാമില്‍ ഗുലിയെ 20.01 സെക്കന്റിലും, കാനഡയുടെ ആരോണ്‍ ബ്രൗണ്‍ 20.13 സെക്കന്‍ഡിലുമാണ് ഫിനിഷ് ചെയ്തത്. ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് 2009-ല്‍ നേടിയ 19.19 സെക്കന്‍ഡ് എന്ന ലോക റെക്കോര്‍ഡ് അടുത്തമാസം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ തകര്‍ക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് നോഹ് പറഞ്ഞു. 22 വയസുകാരനാണ് നോ​ഹ് ലെ​ൽ​സ്.